യുവതിയെ കൊലപ്പെടുത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്ത് കാടുപിടിച്ച സ്ഥലത്ത് ഉപേക്ഷിച്ച് സംഭവം : കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

കോട്ടയം : യുവതിയെ കൊലപ്പെടുത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്ത് കാടുപിടിച്ച സ്ഥലത്ത് ഉപേക്ഷിച്ച് കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. പത്തനംതിട്ട പുതക്കുഴി നാരങ്ങാനം തോട്ടുപാട്ട് വീട്ടിൽ പൊടിക്കുട്ടി മകൻ സത്യനെയാണ് കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2019 ലായിരുന്നു കേസിന്സ്പദമായ സംഭവം. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ പൊന്നമ്മ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം സമീപമുള്ള കാട് പിടിച്ച് കിടക്കുന്ന സ്ഥലത്തെ കുഴിയിൽ പ്രതി ഒളിപ്പിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.

Advertisements

കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതിയെ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഇൻസ്പെക്ടർ ടി.ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ എസ് ഐ ജയപ്രകാശ് , എ എസ് ഐ ദിലീപ് വർമ്മ , സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് , സിവിൽ പോലീസ് ഓഫീസർമാരായ ശ്രീനിഷ് തങ്കപ്പൻ , അനൂപ് നിഖിൽ , കിഷോർ , വേണുഗോപാൽ എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ് ചെയ്തു ഇയാളെ കോട്ടയം സെഷൻസ് കോടതി മുമ്പാകെ ഹാജരാക്കും.

Hot Topics

Related Articles