തിരുവനന്തപുരത്തെ സമഗ്ര വോട്ടർ പട്ടിക: ബിഎൽഒമാർക്ക് സമ്മർദമില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബിഎൽഒ) സമ്മർദം ചെലുത്താനുള്ള ഉദ്ദേശമില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിൽ കുറവുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും, പ്രവാസി വോട്ടർമാരുടെ ആശങ്കകൾ നീക്കുന്നതിനായി നോർക്കയുമായി യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisements

ഇന്നലെ വരെ ഡിജിറ്റൈസ് ചെയ്ത ഫോറങ്ങളുടെ എണ്ണം 19,90,178 ആയി ഉയർന്നതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. ഇത് മൊത്തം വിതരണം ചെയ്ത ഫോറുകളുടെ 7.15 ശതമാനം ആണ്. ഓൺലൈനായി വോട്ടർമാർ സമർപ്പിച്ച ഫോറങ്ങളുടെ എണ്ണം 45,249 ആണെന്നും, ഇത് മൊത്തം വോട്ടർമാരുടെ 0.16 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.വോട്ടർമാരെ കണ്ടെത്താനാകാത്ത ഫോറങ്ങളുടെ എണ്ണം 1,01,856 ആയി ഉയർന്നിട്ടുണ്ടെന്നും, ഇത് പുനഃപരിശോധനയ്ക്കായി വിധേയമാകുന്ന മൊത്തം വോട്ടർമാരുടെ 0.37 ശതമാനം വരുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ കണക്കുകൾ അന്തിമമല്ലെന്നും ചില ബിഎൽഒമാർ ഇനിയും ഡേറ്റ ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കാമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ കൂട്ടിച്ചേർത്തു.

Hot Topics

Related Articles