കോട്ടയം നഗരത്തിലെ ലഹരി ആക്രമണ കൊലപാതകം: ബാംഗ്ലൂർ – കോട്ടയം ലഹരി ഇടനാഴിയിൽ ഇടനിലക്കാരൻ ഏറ്റുമാനൂരിൽ; കണ്ണൂരും കോട്ടയത്തെ ബാർ ഹോട്ടലും ലഹരിയുടെ ഇടത്താവളം; ബാംഗ്ലൂർ കോട്ടയം ലഹരി ഹൈവേ ഇങ്ങനെ

കോട്ടയം: നഗരത്തിൽ ലഹരിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മുൻ നഗരസഭ അംഗവും കോൺഗ്രസ് നേതാവുമായ വി.കെ അനിൽകുമാറിന്റെ മകൻ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതാണ് രണ്ട് ദിവസമായി ചർച്ചയായിരിക്കുന്നത്. സംഭവത്തിൽ പുതുപ്പള്ളി താന്നിക്കൽ വീട്ടിൽ ആദർശാ(23)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വി.കെ അനിൽകുമാറിന്റെ മകൻ കാരാപ്പുഴ മാണിക്കുന്നം ലളിതാ സദനത്തിൽ അഭിജിത്തിനെ (24) വെസ്റ്റ് പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

Advertisements

അഭിജിത്തും, കൊല്ലപ്പെട്ട ആദർശും ലഹരി മാഫിയ സംഘത്തിലെ കണ്ണികളാണെന്നാണ് പുറത്ത് വരുന്ന വിവരം. രണ്ടു പേരും ലഹരി ഉപയോഗിക്കുന്നവരും ലഹരിക്കൈമാറ്റത്തിലെ സംഘാംഗങ്ങളുമായിരുന്നതായും വിവരം പുറത്ത് വന്നിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എയും കഞ്ചാവും അടക്കമുള്ള ലഹരിമരുന്നുകൾ കോട്ടയത്ത് എത്തിക്കുന്നതിലെ കാരിയർമാരായി രണ്ടു പേരും പ്രവർത്തിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഏറ്റുമാനൂർ കേന്ദ്രീകരിച്ചുള്ള, കണ്ണൂരിലെ കൊലക്കേസിൽ പ്രതിയായ ഗുണ്ടാ നേതാവാണ് ഇവർക്ക് ബാംഗ്ലൂരിൽ നിന്നും ലഹരി എത്തിക്കാൻ ഇടനില നിൽക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ കൊലക്കേസിൽ അറസ്റ്റിലായ അഭിജിത്ത് ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എയും ലഹരി മരുന്നും എടുത്ത് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അഭിജിത്തിന്റെ സുഹൃത്തായ കോട്ടയം നഗരത്തിൽ ഒരു ബാറിലെ സപ്ലൈയറായ ഇതര സംസ്ഥാന യുവതിയും ഈ മാഫിയയിലെ കണ്ണിയാണെന്നാണ് വിവരം. അഭിജിത്തിനൊപ്പം ഈ യുവതിയും ബംഗ്ലൂരിലേയ്ക്കും, കണ്ണൂരിലേയ്ക്കും ഇടയ്ക്കിടെ യാത്ര ചെയ്ത് ലഹരി മരുന്ന് എത്തിക്കാറുണ്ടെന്നാണ് വിവരം. ഇത്തരത്തിൽ എത്തിച്ച ലഹരി മരുന്ന് സംബന്ധിച്ചുള്ള തർക്കമാണ് ഇപ്പോൾ ഏറ്റവും ഒടുവിൽ കൊലപാതകത്തിലേയ്ക്ക് എത്തിച്ചിരിക്കുന്നത്.

Hot Topics

Related Articles