പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് തിരിച്ചടി. മുരാരി ബാബു നൽകിയ രണ്ടു ജാമ്യാപേക്ഷകളും വിജിലൻസ് കോടതി തള്ളി.ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണ മോഷണക്കേസിൽ മുരാരി ബാബു രണ്ടാം പ്രതിയുമാണ്. കട്ടിളപ്പടികളിൽ നിന്നുള്ള സ്വർണമോഷണക്കേസിൽ മുരാരി ബാബു ആറാം പ്രതിയുമാണ്. ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ ചെമ്പുപാളികളായി രേഖപ്പെടുത്തിയത് മുരാരി ബാബുവാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Advertisements
റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഈ വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 22നാണ് കേസിൽ മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തത്.


