ഭരണഘടനയെ എതിര്‍ക്കുന്ന ഏത് സംഘടനയെയും ഞങ്ങൾ എതിർക്കുമെന്നത് ഉറപ്പ്:മുസ്‌ലിംകള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ മാത്രമേ മുസ്‌ലിം മന്ത്രി ഉണ്ടാകൂ;കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിം മന്ത്രിയില്ലാത്തതിന് വിശദീകരണം നൽകി രാജീവ്‌ ചന്ദ്രശേഖർ

കോഴിക്കോട്:മുസ്‌ലിം സമൂഹം ബിജെപിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടാണ് കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിം മന്ത്രിയില്ലാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.“മുസ്‌ലിം വിഭാഗം ബിജെപിക്കു വോട്ട് ചെയ്താലേ മുസ്‌ലിം എംപിമാരുണ്ടാകൂ. അങ്ങനെയായാല്‍ മാത്രമേ മുസ്‌ലിം മന്ത്രിമാരും ഉണ്ടായേക്കൂ,” രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന് വോട്ട് ചെയ്താലോ സിപിഐഎമ്മിനെയോ പിന്തുണച്ചാലോ സമൂഹത്തിന് യാതൊരു ഗുണവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisements

“ഞങ്ങളുടെ പാര്‍ട്ടി എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ്. ഒരു മതത്തോടും ഞങ്ങള്‍ ശത്രുത കാണിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ വര്‍ഗീയവാദികളാണെന്ന് പ്രചരിപ്പിച്ച് തെറ്റിദ്ധാരണ സൃഷ്ടിച്ചത് കോണ്‍ഗ്രസും സിപിഐഎമ്മുമാണ്,” അദ്ദേഹം ആരോപിച്ചു.രാജീവ് ചന്ദ്രശേഖര്‍ തുടര്‍ന്നു പറഞ്ഞു, “ഞങ്ങള്‍ ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കുമെതിരാണ്. ഭരണഘടനയെ എതിര്‍ക്കുന്ന ഏതു സംഘടനയെയും ഞങ്ങള്‍ എതിര്‍ക്കുന്നവരാണ്. എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വിഷം പ്രചരിപ്പിച്ചു. അത് ഞങ്ങള്‍ അവസാനിപ്പിക്കും. ഞങ്ങള്‍ ഒരു സമുദായത്തെയും എതിര്‍ക്കുന്നില്ല. ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിക്കാരെ തുറന്നുകാട്ടും.”

Hot Topics

Related Articles