രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ലൈംഗികപീഡന പരാതി; തിരുവനന്തപുരം റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ അതിജീവതയുടെ മൊഴിയെടുക്കൽ ആരംഭിച്ചു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ മുഖ്യമന്ത്രിക്ക് ലൈംഗികപീഡന പരാതി നൽകിയ യുവതിയുടെ മൊഴിയെടുക്കൽ ആരംഭിച്ചു . തിരുവനന്തപുരം റൂറൽ എസ്‌പിയാണ് മൊഴിയെടുക്കുന്നത്. മൊഴിയെടുത്ത് കേസെടുക്കാൻ എഡിജിപി നിവേദശിച്ചു.പരാതിക്കാരിയും രാഹുൽ മാങ്കൂട്ടത്തിലും തമ്മിൽ സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ശബ്ദരേഖയാണ് പുറത്തുവന്നിരുന്നത്. അതിജീവിതയുടെ പരാതി മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് എഡിജിപിക്ക് പരാതി കൈമാറി. എച്ച്. വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. വിശദമൊഴി നൽകാൻ തയ്യാറെന്ന് യുവതി വ്യക്ത്‌തമാക്കിയിട്ടുണ്ട്.

Advertisements

അതേസമയം, പരാതി സംബന്ധിച്ച ചോദ്യത്തോട് ചെറുചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.എന്നാൽ നിരപരാധിയെന്ന് ആവർത്തിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. കുറ്റംചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്‌സ്ബുക്കിൽ പ്രതികരിച്ചത്.നിയമപരമായി പോരാടുമെന്നും കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും എഫ്ബി പോസ്‌റ്റിൽ പറയുന്നു. സത്യം ജയിക്കുമെന്നും കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പരാതിയിൽ പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തയ്യാറായില്ല.രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്‌റ്റു ചെയ്യണമെന്ന് ബിജെപി മുൻ സംസ്‌ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി-സതീശൻ ഒത്തുതീർപ്പ് ഈ കേസിലുണ്ടാകരുത്. കോൺഗ്രസ് രാഹുലിന്റെ എംഎൽഎ സ്ഥാനം രാജിവയ്പ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Hot Topics

Related Articles