പരിശുദ്ധ ബസേലിയോസ് ഔ​ഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ ചരമ കനക ജൂബിലി ആഘോഷങ്ങൾക്ക് കൊടിയേറി : ആദരസൂചകമായി സഭാ ആസ്ഥാനത്ത് സുറിയാനിയിൽ വിശുദ്ധ കുർബാനയർപ്പിച്ചു

ചിത്രം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔ​ഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ 50ാം ( അൻപത്) ഓർമ്മപ്പെരുന്നാളിന് മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്ക്കോപ്പാ കൊടിയേറ്റുന്നു.ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ സമീപം.

Advertisements

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷനും സുറിയാനി പണ്ഡിതനുമായിരുന്ന പരിശുദ്ധ ബസേലിയോസ്
ഔ​ഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ 50ാം ( അൻപത്) ഓർമ്മപ്പെരുന്നാളിനും, ചരമ കനക ജൂബിലി ആഘോഷങ്ങൾക്കും മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കൊടിയേറി. പരിശുദ്ധ ഔ​ഗേൻ ബാവാ സുറിയാനി ഭാഷയ്ക്ക് നൽകിയ സംഭാവനകളോടുള്ള ആ​ദരസൂചകമായി അരമന ചാപ്പലിൽ സുറിയാനി ഭാഷയിൽ വിശുദ്ധ കുർബാനയർപ്പിച്ചു. മലങ്കരമൽപ്പാനും പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്ക്കോപ്പാ മുഖ്യകാർമ്മികത്വം വഹിച്ചു. താഴ്മയുടെ നിറകുടമായിരുന്നു പരിശുദ്ധ ഔ​ഗേൻ ബാവായെന്ന് അദ്ദേഹം അനുസ്മരിച്ചു. സുറിയാനി ഭാഷക്ക് പരിശുദ്ധ ബാവാ നൽകിയ സംഭാവനകൾ ചരിത്രരേഖകളാണെന്നും മലങ്കര മൽപ്പാൻ കൂട്ടിച്ചേർത്തു. ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ സഹകാർമ്മികനായി. നിരവധി വിശ്വാസികൾ ആരാധനയിൽ പങ്കെടുത്തു.

Hot Topics

Related Articles