എസ്‌എസ്‌എല്‍സി പരീക്ഷ: രജിസ്ട്രേഷൻ നാളെ വരെ

തിരുവനന്തപുരം: എസ് എസ് എല്‍ സി, ടി എച്ച്‌ എസ് എല്‍ സി, എസ് എസ് എല്‍ സി (എച്ച്‌ ഐ), ടി എച്ച്‌ എസ് എല്‍ സി (എച്ച്‌ ഐ) പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി.ബുധൻ വൈകിട്ട് 5 വരെയാണ് രജിസ്ട്രേഷൻ നടപടികള്‍ പൂർത്തിയാക്കാനുള്ള സമയം.നവംബർ 30 വരെ ആയിരുന്നു മുൻപ് സമയം അനുവദിച്ചിരുന്നത്.വിവിധ സ്കൂളുകളില്‍ നിന്ന് രജിസ്ട്രേഷൻ നടപടികള്‍ സമർപ്പിക്കാനാകാതെ ബാക്കിയുണ്ടെന്ന റിപ്പോർട്ടുകള്‍ വന്നതിനെ തുടർന്നാണ് ഈ ഇളവ് അനുവദിച്ചത്.

Advertisements

രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ബാക്കിയുള്ള വിദ്യാർത്ഥികളും സ്കൂളുകളും നിർദ്ദിഷ്ട സമയത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.2026 മാർച്ച്‌ 5 മുതല്‍ 30 വരെയാണ് പരീക്ഷ.ഐടി പരീക്ഷ ഫെബ്രുവരി 2 മുതല്‍ 13 വരെ നടക്കും. അപേക്ഷാ പ്രക്രിയയില്‍ കൂടുതല്‍ വീഴ്ചകള്‍ വരുത്താതിരിക്കാൻ സ്കൂളുകള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്

Hot Topics

Related Articles