തദ്ദേശ തെരഞ്ഞെടുപ്പ് എത്തിയാൽ ഇഡിയും എത്തും;ഇതിപ്പോൾ ഒരു തമാശയായി മാറിയെന്ന് ബിനോയ് വിശ്വം

ആലപ്പുഴ: കേരളത്തിൽ തെരഞ്ഞെടുപ്പ് അടുത്താൽ നിർബന്ധമായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രംഗത്ത് എത്തും.കുറച്ച് ബഹളം ഉണ്ടാക്കി മടങ്ങും ഇഡി ഇപ്പോൾ തമാശയായി മാറിയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചത്. ആലപ്പുഴ പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് അനുകൂല കാറ്റിനെ ‘ഇഡി എന്ന പാഴ്‌മുറം’കൊണ്ട് കോൺഗ്രസിനും ബിജെപിക്കും തടയാനാവില്ലെന്നും എൽഡിഎഫിന്റെ മൂന്നാം തുടർച്ചയായ ഭരണത്തിനുള്ള നാന്ദിയായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisements

ഡൽഹിയിൽ ഇഡിയെ എതിർക്കുകയും കേരളത്തിൽ അനുകൂലിക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ നിലപാട് ഗതികേടിന്റെ തെളിവാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.ബിജെപി–കോൺഗ്രസ് കൂട്ടുകെട്ടിനെ കേരളത്തിലെ ജനങ്ങൾ തോല്പിക്കുമെന്നും സിപിഎം–സിപിഐ കൂട്ടായ്മ ശക്തമായ ഐക്യത്തോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി കുറ്റക്കാരായി കണ്ടെത്തുന്നവർ ഏത് രാഷ്ട്രീയകക്ഷിയിലുണ്ടായാലും ശിക്ഷിക്കപ്പെടും. “ദൈവത്തിന്റെ സ്വത്ത് ദൈവത്തിന്റേത് മാത്രമാണ്; അത് കൈയിടുവാരാൻ ആര്ക്കും അവകാശമില്ല” ബിനോയ് വിശ്വം പറഞ്ഞു.രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎ പദവി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, രാഹുലിനെ അനുകൂലിക്കുന്ന കോൺഗ്രസുകാർ ആ പാർട്ടിയുടെ ‘ധാർമികത ക്ഷയത്തിന്റെ പര്യായം’ ആണെന്നും കുറ്റപ്പെടുത്തി.

Hot Topics

Related Articles