അതിജീവിതയെ അപമാനിച്ച കേസ്:സന്ദീപ് വാരിയർക്കും രഞ്ജിത പുളിക്കനും തൽക്കാലം അറസ്റ്റില്ല; മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് 15-ലേക്ക് മാറ്റി

തിരുവനന്തപുരം :എംഎൽഎക്കെതിരായ ലൈംഗിക പീഡന കേസിലെ അതിജീവിതയെ അപമാനിച്ചുവെന്ന പരാതിയിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയറുടെയും പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കന്റെയും മുൻകൂർ ജാമ്യഹർജി ഡിസംബർ 15ലേക്ക് മാറ്റി.പ്രതികളെ അതുവരെ അറസ്റ്റുചെയ്യില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിൽ ആവശ്യമായ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നതും കോടതി ശ്രദ്ധയിൽപ്പെടുത്തി.തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി പരിഗണിക്കുന്നത്.

Advertisements

അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളിലാണ് ഇരുവർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതെ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി രാഹുൽ ഈശ്വറിനെ നേരത്തെ കോടതി റിമാൻഡ് ചെയ്തിരുന്നു.

Hot Topics

Related Articles