തിരുവനന്തപുരം: രണ്ടാമത്തെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിന് മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികളോടെയാണ് കേസിൽ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ അന്വേഷണവുമായി സഹകരിക്കണമെന്നും, തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കുകയും, ഗർഭഛിദ്രം നടത്തുകയും ചെയ്ത കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രണ്ടാമത്തെ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.
Advertisements


