ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ;നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി മോദി

ന്യൂഡൽഹി: വെടിനിർത്തല്‍ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്തില്‍ നടപ്പാക്കിയ ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പിന്തുണയെന്ന് ആവർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇസ്രയേ ൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോണില്‍ സംസാരിക്കവെയാണ് സമാധാനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധത മോദി എടുത്തുപറഞ്ഞത്.നെതന്യാഹു മോദിയെ നേരിട്ടു ഫോണില്‍ വിളിക്കുകയായിരുന്നു. ഇരു നേതാക്കളും ദ്വികക്ഷി ബന്ധങ്ങള്‍ വിലയിരുത്തുകയും സംഭവവികാസങ്ങള്‍ ചർച്ച ചെയ്യുകയും ചെയ്തു.

Advertisements

സംഭാഷണത്തിനിടെ, ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ആദ്യകാല നടപ്പാക്കലിനുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചത്.സംഭാഷണം, നയതന്ത്രം, സമാധാനപരമായ പരിഹാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ ദീർഘകാല നിലപാട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രണ്ട് നേതാക്കളും തീവ്രവാദത്തെ ശക്തമായി അപലപിക്കുകയും എല്ലാ രൂപത്തിലുമുള്ള തീവ്രവാദത്തോട് തങ്ങളുടെ ഒട്ടും പൊരുത്തപ്പെടില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം, നൂതനാശയങ്ങള്‍ എന്നിവയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇരുനേതാക്കളും ആഹ്വാനം ചെയ്തു. ഈ വർഷം ഒക്ടോബറില്‍, ട്രംപിന്റെ 20 ഇന ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇസ്രയേലും ഹമാസും സമ്മതിച്ചുവെന്ന പ്രഖ്യാപനത്തെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തിരുന്നു.

Hot Topics

Related Articles