ന്യൂഡൽഹി: പാർലമെന്റിന്റെ ശൂന്യവേളയിൽ കേരളത്തെ ഉദ്ദേശിച്ച് ജെബി മേത്തർ നടത്തിയ ‘മുന്ന’ പരാമർശം ശക്തമായ വിവാദങ്ങൾക്ക് വഴിവച്ചു. കേരളം ഇന്ന് തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തിൽ, “മാറ്റത്തിന്റെയും പുതിയ ജാതകത്തിന്റെയും തുടക്കം കുറിക്കാൻ കേരളം ഒരുങ്ങുന്നു. മുന്നമാരുടെയും പാലം പണിയുന്നവരുടെയും അന്തസില്ലാത്ത അന്തർധാര അവസാനിപ്പിക്കാനുള്ള വിധിയെഴുത്താണ് ഉടൻ വരുന്നത്. ഇത് സാംപിളാണ്; അടിപൊളി വെടിക്കെട്ട് വരാനേ ഉള്ളൂ” എന്നായിരുന്നു ജെബി മേത്തർ നടത്തിയ പ്രസ്താവന.
ഇതോടൊപ്പം, കേരളത്തിൽ വ്യാജമരുന്നുകളുടെ വ്യാപനം സുലഭമാണെന്നും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ലോക്സഭയിൽ ചൂണ്ടിക്കാട്ടി. നിലവാരമില്ലാത്ത മരുന്നുകൾ യഥേഷ്ടം ലഭ്യമാകുന്നതായി ജെബി മേത്തർ ആരോപിച്ചു.ജെബി മേത്തറുടെ പ്രസ്താവനയെ ഇടതുപക്ഷ എംപിമാർ ശക്തമായി എതിർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് എംപി ജോൺ ബ്രിട്ടാസ് വിമർശിച്ചു. “കേരളത്തിൽ കണ്ടെത്തിയ മരുന്നുകൾ വ്യാജമരുന്നുകളായിരുന്നുെങ്കിലും, അവ നിർമ്മിച്ചതത് മറ്റ് സംസ്ഥാനങ്ങളിലാണ്. അവ കണ്ടെത്താൻ സാധിച്ചത് കേരള സർക്കാരിന്റെ കാര്യക്ഷമത കൊണ്ടാണ്” എന്ന് ബ്രിട്ടാസ് മറുപടി നൽകി.ജെബി മേത്തറുടെ ‘മുന്ന’ പരാമർശം രാഷ്ട്രീയത്തിൻ്റെ തിരമാലകൾ കൂടുതൽ ഉണർത്തുന്ന തരത്തിലാണ് വിലയിരുത്തപ്പെടുന്നത്.


