കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ പൾസർ സുനിയ്ക്ക് 20 വർഷം കഠിന തടവ്. ഒന്നു മുതൽ ആറു വരെ കേസുകളിലെ പ്രതികൾക്കെല്ലാം 20 വർഷം കഠിന തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. എല്ലാ പ്രതികൾക്കും പിഴ അടച്ചില്ലെങ്കിൽ അഞ്ചു വർഷം കഠിന തടവും അനുഭവിക്കാൻ ശിക്ഷിച്ചിരിക്കുന്നത്. കൂട്ട ബലാത്സഗത്തിനും ഗൂഡാലോചനയ്ക്കും അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൾസർ സുനി അടക്കമുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവ് വിധിച്ചിരിക്കുന്നത്.
തട്ടിക്കൊണ്ടു പോകലിനു 10 വർഷം കഠിനതടവും 25000 രൂപ പിഴയും, കൂട്ടബലാത്സംഗത്തിനും, ഗൂഡാലോചനയ്ക്കും 20 വർഷം കഠിന തടവും ലഭിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളായ ആറുപേരുടെ ശിക്ഷ പ്രസ്താവിച്ച് കോടതി. ഒന്നാം പ്രതി പൾസർ സുനിക്ക് ഉൾപ്പെടെ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ് ജഡ്ജി ഹണി എം ജോർജ് വിധിച്ചു. 50000 രൂപ പിഴയും അടയ്ക്കണം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നടിയെ ആക്രമിച്ച കേസിൽ കോടതി അലക്ഷ്യ പരാമർശം നടത്തിയവർക്കെതിരേയുള്ള ഹർജികൾ ഡിസംബർ 18-ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഒന്നുമുതൽ ആറുവരെ പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരാണ് കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
കൂട്ടബലാത്സംഗം അടക്കം തെളിയിക്കപ്പെട്ടിട്ടുള്ള കേസിൽ ശിക്ഷാവിധിയിന്മേലുള്ള വാദമാണ് നടന്നത്. പ്രതികൾക്ക് പരാമധി ശിക്ഷ നൽകണം എന്നതായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശിക്ഷയിൽ ഇളവ് നൽകണം എന്നതരത്തിലായിരുന്നു പ്രതിഭാഗത്തിന്റെ വാദം


