കുറവിലങ്ങാട് : അയ്യപ്പൻമാരുടെ
കാറിൽ എതിർ ദിശയിൽ വന്ന കാർ ഇടിച്ചണ്ടായപകടത്തിൽ നിസാര പരിക്കുകളോടെ കാറിലുള്ളവർ രക്ഷപ്പെട്ടു. എറണാകുളം ഭാഗത്തു നിന്നും ശബരിമലയ്ക് പോകാൻ വന്ന അയ്യപ്പ ഭക്തരുടെ കാറും പാലാ ഭാഗത്തു നിന്നു വന്ന മറ്റൊരുകാറും തമ്മിലാണ് ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻവശം തകർന്നു. കാറുകളുടെ ഉള്ളിൽ ഉണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. ഞായറാഴ്ച പകൽ 2.30 ഓടെ കുറവിലങ്ങാട് കടുത്തുരുത്തി റോഡിൽ തോട്ടുവായ്ക്ക് സമീപമാണ് അപകടം. അപകടത്തിൽപ്പെട്ട അയ്യപ്പൻമാർ പ്രാഥമിക ശിശ്രുഷകൾക്ക് ശേഷം ശബരിമലക്ക് യാത്ര പുറപ്പെട്ടു.
Advertisements


