സിനിമാ താരം പ്രമോദ് വെളിയനാടും സംഘവും അവതരിപ്പിക്കുന്ന മരുതത്തിന്റെ മാടൻമോക്ഷം നാടകം കോട്ടയത്ത്; ജനുവരി 24 നും 25 നും നാടകം നടക്കുക ഈരയിൽക്കടവ് മുപ്പായിപ്പാടത്തെ വിജയപുരം രൂപതാ മൈതാനത്ത് ; നാടകത്തിന്റെ ബുക്കിംങ് ഉടൻ ആരംഭിക്കും

കോട്ടയം: സിനിമാ താരം പ്രമോദ് വെളിയനാടും സംഘവും അവതരിപ്പിക്കുന്ന മരുതം തീയറ്റർ ഗ്രൂപ്പിന്റെ മാടൻ മോക്ഷം നാടകം ജനുവരി 24 നും 25 നും കോട്ടയത്ത്. കോട്ടയത്ത് ആദ്യമായാണ് മരുതത്തിന്റെ മാടൻ മോക്ഷം എത്തുന്നത്. ജാഗ്രത ന്യൂസും മെന്റോര ഇവന്റ്‌സും ചേർന്ന് കോട്ടയം ഈരയിൽക്കടവ് – മണിപ്പുഴ ബൈപ്പിൽ മുപ്പായിപ്പാടത്തെ വിജയപുരം രൂപത മൈതാനത്താണ് രണ്ടു ദിവസമായി നാടകം അരങ്ങേറുക. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിജയകരമായ രീതിയിൽ വൻ ആരാധക പങ്കാളിത്തതോടെയാണ് മരുതം ഗ്രൂപ്പിന്റെ മാടൻമോക്ഷം നാടകം അരങ്ങിൽ എത്തിയത്. നാടകത്തിൽ മാടനായി ജയചന്ദ്രൻ തകഴിക്കാരൻ രംഗത്ത് എത്തും. അരങ്ങിലും അണിയറയിലും സിനിമാ നാടക മേഖലയിലെ പ്രമുഖരാണ് എത്തുന്നത്. മാടൻ മോക്ഷത്തിന്റെ കോട്ടയത്തെ ടിക്കറ്റ് ബുക്കിംങ് ഉടൻ ആരംഭിക്കും. ഇതിനായി ജാഗ്രത ന്യൂസ് ലൈവിനെയോ വാട്‌സ്അപ്പ് ഗ്രൂപ്പിനെയോ ഫോളോ ചെയ്യുക.

Advertisements

Hot Topics

Related Articles