ഫോട്ടോ:തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിമാറ്റുകയും പദ്ധതി അട്ടിമറിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയൻ്റെ (എഐടിയുസി) നേതൃത്വത്തിൽ വല്ലകം പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് എഐടിയുസി ജില്ലാ സെക്രട്ടറി ജോണ്‍ വി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
തലയോലപ്പറമ്പ്: തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിമാറ്റുകയും പദ്ധതി അട്ടിമറിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാർ നടപടിയിൽ പ്രതിഷേധിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി) തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാർച്ച് നടത്തി. വല്ലകം പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന മാർച്ച്എഐടിയുസി ജില്ലാ സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമരത്തില്‍ യൂണിയന്‍ മണ്ഡലം പ്രസിഡന്റ് സാബു പി.മണലൊടി അധ്യക്ഷത വഹിച്ചു. യൂണിയന്‍ മണ്ഡലം സെക്രട്ടറി ജസീനഷാജുദിന്‍, അഡ്വ. എം.ജി രഞ്ജിത്ത്, കെ.ജി രാജു, ഗിരിജ പുഷ്‌കരന്‍, ഗീത ഷാജി, കെ.എം സുധര്‍മ്മന്‍, ഈശ്വരി അജി, സി.കെ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.


