ദിലീപിനെതിരായ തെളിവുകൾ കൃത്രിമം:സമൂഹത്തിന് തെറ്റിപ്പോയി;നടിയെ ആക്രമിച്ച കേസിൽ കടുത്ത വിമർശനവുമായി രാഹുല്‍ ഈശ്വർ

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായുള്ള തെളിവുകൾ പൊലീസ് കൃത്രിമമായി നിർമിച്ചതാണെന്ന് രാഹുല്‍ ഈശ്വർ. കേസുമായി ബന്ധപ്പെട്ട് താൻ നേരത്തെ ഉന്നയിച്ച വാദങ്ങൾ ശരിയാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും രാഹുല്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.’എന്തൊരു അനീതിയാണ് നടന്നത്. ഞാൻ 16 ദിവസം ജയിലിൽ കഴിഞ്ഞു. ദിലീപിന്റെ വിഷയത്തിൽ ആദ്യമേ ഞാൻ പറഞ്ഞ കാര്യങ്ങളാണ് ശരിയെന്ന് തെളിഞ്ഞത്. സമൂഹത്തിന് തന്നെ ഇവിടെ തെറ്റിപ്പോയി. പുള്ളിക്കും ഒരമ്മയില്ലേ, ഭാര്യയില്ലേ, രണ്ട് പെൺമക്കളല്ലേയുള്ളത്. എത്രകാലം അദ്ദേഹത്തെ വേട്ടയാടി.

Advertisements

ദിലീപ് വലിയ തെറ്റ് ചെയ്തുവെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ചില മാദ്ധ്യമങ്ങൾ ചിത്രീകരിച്ചു. കോടതി എടുത്തുപറഞ്ഞ കാര്യങ്ങൾ നമ്മൾ കണ്ടതല്ലേ?’ — രാഹുല്‍ പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് പൊലീസ്, പ്രോസിക്യൂഷൻ, മാദ്ധ്യമങ്ങൾ എന്നിവയുടെ സമീപനത്തെയും രാഹുല്‍ കടുത്ത ഭാഷയിൽ വിമർശിച്ചു.

Hot Topics

Related Articles