പൊൻകുന്നം മിഡാസ് ബാറിനു മുന്നിൽ സഹോദരങ്ങളെയും സുഹൃത്തിനെയും ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവം: കോടതിയിൽ കീഴടങ്ങിയ ഒൻപത് പ്രതികൾക്കും ജാമ്യം അനുവദിച്ച് കോടതി

പൊൻകുന്നം: പൊൻകുന്നം മിഡാസ് ബാറിനു മുന്നിൽ സഹോദരങ്ങളെയും സുഹൃത്തിനെയും ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ പൊലീസ് കേസെടുത്ത ഒൻപത് യുവാക്കൾ കോടതിയിൽ കീടങ്ങിയ. കേസിലെ എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. കോട്ടയം ചിറക്കടവ് മാടത്തറയിൽ വീട്ടിൽ എം.ടി ദീപു (35), ചിറക്കടവ് സ്വദേശികളായ ഗൗതം (35), രാഹുൽ (35) എന്നിവരെയാണ് കഴിഞ്ഞ ദിവസം ആക്രമിച്ചു പരിക്കേൽപ്പിച്ചത്. ഈ കേസിലെ പ്രതികളും ചിറക്കടവ് സ്വദേശികളുമായ അമീർഖാൻ, മിഥുൻ, മനു, നിതിൻ, മനീഷ്, രാഹുൽ, മിഥുൻ, മുബാറക്, കണ്ണൻ എന്നിവരാണ് കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മജിസ്‌ട്രേറ്റ് നിയതാ പ്രസാദിനു മുന്നിൽ ഹാജരായി കീഴടങ്ങിയത്. കേസിലെ എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.

Advertisements

കഴിഞ്ഞ 14 ന് വൈകിട്ട് 10.45 നായിരുന്നു കേസിനാസ്പദമായ സംഭവം. പൊൻകുന്നം മിഡാസ് ബാറിനു മുന്നിൽ വച്ച് പ്രതികൾ വാദികളെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. തുടർന്ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും കേസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടർന്ന് , പ്രതികൾക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെ കേസിലെ ഒൻപത് പ്രതികളും കോടതിയിൽ ഹാജരാകുകയായിരുന്നു. തുടർന്ന്, പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രതികൾക്കായി അഡ്വ.ഷാമോൻ ഷാജി കോടതിയിൽ ഹാജരായി.

Hot Topics

Related Articles