അയ്യപ്പന്റെ പേരിൽ വിവാദം വേണ്ട;പോറ്റിയേ കേറ്റിയേ’ പാരഡിപ്പാട്ടിൽ ദേവസ്വം ബോർഡ് പരാതി നൽകില്ല: കെ. ജയകുമാർ

തിരുവനന്തപുരം:മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്ത ‘പോറ്റിയേ കേറ്റിയേ’ എന്ന തിരഞ്ഞെടുപ്പ് പ്രചാരണ പാരഡി ഗാനത്തിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പരാതി നൽകില്ലെന്ന് ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ. ദേവസ്വം ബോർഡ് നേരിട്ട് പരാതിയുമായി മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട പാരഡിപ്പാട്ടിനെതിരെ ബോർഡ് പരാതി നൽകില്ലെന്നും അത്തരമൊരു ചിന്ത ഇപ്പോഴില്ലെന്നും കെ. ജയകുമാർ പറഞ്ഞു.

Advertisements

അയ്യപ്പന്റെ പേരിൽ വിവാദങ്ങൾ സൃഷ്ടിക്കരുതെന്നും വിവാദങ്ങളോട് പ്രതികരിക്കാനും താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ വിവാദമായ പാട്ട് കേട്ടിട്ടില്ലെങ്കിലും, വിവാദമായ സാഹചര്യത്തിൽ അത് കേൾക്കാൻ തീരുമാനിച്ചതായും കെ. ജയകുമാർ വ്യക്തമാക്കി.തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാല നൽകിയ പരാതിയിലാണ് ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകൻ ഡാനിഷ് മലപ്പുറം, റീൽസ് തയ്യാറാക്കിയ സുബൈർ പന്തല്ലൂർ, സുബൈറിന്റെ സ്ഥാപനമായ സിഎംഎസ് മീഡിയ എന്നിവർക്കെതിരെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് കേസെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മതവികാരം വ്രണപ്പെടുത്തൽ, സമുദായങ്ങൾ തമ്മിൽ വിദ്വേഷം വളർത്തൽ തുടങ്ങിയ വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. ഗാനം പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. വീണ്ടും പരാതികൾ ഉയർന്നാൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് സർക്കാർ.

Hot Topics

Related Articles