പാലാ : വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യു പി സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ” എൻജോയ് ” എന്ന ഷോർട്ട് ഫിലിമിന്റെ പ്രകാശനം പാലാ അഡാർട്ട് ഡയറക്ടർ റവ.ഫാ.ജെയിംസ് പൊരുന്നോലിൽ നിർവഹിക്കുന്നു. സ്കൂളിൽ ഒരു മാസക്കാലത്തോളം നീണ്ടുനിന്ന ” ലഹരി വിരുദ്ധ മഹാ യജ്ഞ ം ” എന്ന ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഷോർട്ട് ഫിലിം അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡോണ എസ് എച്ച് ൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഷോർട്ട് ഫിലിമിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അധ്യാപകനായ സുജിത്ത് തോമസ് ആണ്.
Advertisements


