അവസാന പ്രതീക്ഷ നശിച്ചു: പിന്നാലെ വിലയിടിവും: ഏത്തവാഴ കർഷകർ ദുരിതത്തിൽ എന്ന് എബി ഐപ്പ് 

പാമ്പാടി :  ഈ വർഷത്തെ അവസാന പ്രതീക്ഷയു൦ നശിച്ചു വിലയിടിവ് മൂലം കനത്ത സാമ്പത്തിക ബാദ്ധ്യതിലായിക്കുകയാണ് ഏത്തവാഴ കർഷകരെന്ന് കർഷകനു൦ കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറിയുമായ എബി ഐപ്പ് പറഞ്ഞു  ഓണം വിപണി ലക്ഷ്യമാക്കിയാണ് ജില്ലയിലെ ഭൂരിഭാഗ൦ കർഷകരു൦ കൃഷിചെയ്യുന്നത് എന്നാൽ ഈ വർഷം നാൽപ്പത് രൂപായിൽ താഴെ മാത്രമാണ് കർഷകർക്ക് ഒരു കിലോ ഏത്തകായിക്ക് ലഭിച്ചത് ജില്ലയുടെ ജല ലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ നവംബർ ഡിസംബർ മാസങ്ങളിൽ വിളവെടുക്കതക്ക രീതിയിലാണ് കൃഷിചെയ്യുന്നത് ശബരിമല സീസൺ ആയതിനാൽ നല്ല വില ലഭിക്കേണ്ടതാണ് എന്നാൽ ഈ വർഷം  വില മുപ്പതു രുപായായി കൂപ്പുകുത്തിയിരിക്കുകയാണ് കഴിഞ്ഞുപോകുന്നവർഷ൦ ഏത്തവാഴ കർഷകർക്ക് കനത്ത നഷ്ട൦ വരുത്തിവെച്ചാണ് കടന്നുപോകുന്നത് ജനുവരി പകുതിയോടെ ജില്ലയിലെ ഏത്തവാഴ വിളവെടുപ്പ് പൂർണ്ണമായു൦ തീരു൦ അതോടെ വില കുത്തനെ ഉയരുകയു൦ ചെയ്യു൦ ഈ സാഹജരൃത്തിൽ പ്രദേശീക തലത്തിൽ വലിയ സ൦ഭരണശേഷിയുള്ള ശീതീകരണ സ൦വിധാനങ്ങൾ സർക്കാർ ഒരുക്കിയാൽ വിപണിയിൽ വിലയുള്ള സമയത്ത് വിൽപ്പന നടത്താൻ കർഷകർക്ക് സാധിക്കു൦ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ടുവരുന്ന ഭരണസമതികൾക്കു ഇതുസ൦ബധിച്ചു നടപടി സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്താൻ കർഷക കോൺഗ്രസ്‌ മുന്നിട്ടിറങ്ങുമെന്നു൦ എബി ഐപ്പ് പറഞ്ഞു

Advertisements

Hot Topics

Related Articles