വീണ്ടും ഇന്ത്യൻ യുവാക്കൾക്ക് തോൽവി : ഇക്കുറി തോൽപ്പിച്ചത് പാക്കിസ്ഥാനികൾ

ദുബായ്: എമേര്‍ജിങ് ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിനു പിന്നാലെ അണ്ടര്‍ 19 ഏഷ്യാ കപ്പിലും ഇന്ത്യക്കു കിരീടമില്ല.നേരത്തേ ജിതേഷ് ശര്‍മ നയിച്ച ഇന്ത്യന്‍ ടീം സെമിയില്‍ ബംഗ്ലാദേശിനോടു തോറ്റിരുന്നു. ഇപ്പോള്‍ ഏഷ്യാ കപ്പിന്റെ കലാശക്കളിയില്‍ ചിരവൈരികളായ പാകിസ്താനോടും നാണംകെട്ടിരിക്കുകയാണ് ഇന്ത്യ.

Advertisements

ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ ആയുഷ് മാത്രെ നയിച്ച ടീം ദയനീയ പരാജയമാണ് നേരിട്ടത്. പൊരുതാന്‍ പോലുമാവാതെ 191 റണ്‍സിനു ഇന്ത്യന്‍ യുവനിരയെ പാക് പട മുക്കുകയായിരുന്നു. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനെ 90 റണ്‍സിനു തുരത്താന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ ഫൈനലില്‍ പാക് ടീം അക്ഷരാര്‍ഥത്തില്‍ ഇന്ത്യയെ വാരിക്കളഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫൈനലില്‍ ആദ്യ ബാറ്റ് ചെയ്ത പാകിസ്താന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യ പരാജയ ഭീതിയിലായിരുന്നു. കാരണം ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനു അയക്കപ്പെട്ട പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിനു 347 റണ്‍സെന്ന കൂറ്റന്‍ ടോട്ടലാണ് പടുത്തുയര്‍ത്തിയത്.

കൗമാര ബാറ്റിങ് സെന്‍സേഷനും ഔപ്പണറുമായ വൈഭവ് സൂര്യവംശി ഒരു മാജിക്ക് ഇന്നിങ്‌സ് കളിച്ചാല്‍ മാത്രമേ ഇന്ത്യക്കു നേരിയ സാധ്യതയുണ്ടായിരുന്നുള്ളൂ. പക്ഷെ ഒന്നും സംഭവിച്ചില്ല. ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. വെറും 26.2 ഓവറില്‍ വെറും 156 റണ്‍സിനു ഇന്ത്യന്‍ യുവനിര കൂടാരം കയറുകയും ചെയ്തു.

വാലറ്റത്ത് ദീപേഷ് ദേവേന്ദ്രന്റെ (36) പോരാട്ടവീര്യമാണ് ഇന്ത്യയുടെ പരാജയഭാരം കുറച്ചത്. 16 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഇന്ത്യന്‍ നിരയില്‍ 30ന് മുകളില്‍ നേടിയ ഏക താരവും ദീപേഷാണ്. വൈഭവ് സൂര്യവംശി (26), മലയാളി താരം ആരോണ്‍ ജോര്‍ജ് (16), കിലന്‍ പട്ടേല്‍ (19), അഭിഗ്യാന്‍ കുണ്ഡു (13) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. ക്യാപ്റ്റന്‍ ആയുഷ് മാത്രെ രണ്ടു റണ്‍സ് മാത്രമെടുത്ത് മടങ്ങി.

റണ്‍ചേസില്‍ 10 ഓവറുകളാവുമ്ബോഴേക്കും തന്നെ മല്‍സരവിധി കുറിക്കെട്ടിരുന്നു. കാരണം 68 റണ്‍സിനു അഞ്ചു വിക്കറ്റുകളാണ് ഇന്ത്യ കളഞ്ഞു കുളിച്ചത്. അവിടെ നിന്നും പിന്നീടൊരു തിരിച്ചുവരവ് അസാധ്യവുമായിരുന്നു. 24ാം ഓവറില്‍ ഒമ്ബതിനു 120ലേക്കു കൂപ്പുകുത്തിയ ടീമിനെ 150 കടത്തിയത് ദീപേഷിന്റെ അഗ്രസീവ് ഇന്നിങ്‌സാണ്.

നേരത്തേ ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്റെ (172) മാരത്തണ്‍ ഇന്നിങ്‌സാണ് പാകിസ്താനെ 347 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 113 ബോളില്‍ 17 ഫോറുകളും ഒമ്ബതു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. 56 റണ്‍സെടുത്ത അഹമ്മമ്മദ് ഹുസൈനാണ് പാക് ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.

Hot Topics

Related Articles