മണർകാട്: കാലത്തിന്റെ ഒഴുക്കിൽ പിരിഞ്ഞുപോയ സൗഹൃദങ്ങളെ വീണ്ടും കൂട്ടിച്ചേർക്കുന്ന ഓർമ്മകളുടെ വേദിയാകുകയാണ് മണർകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. ഒരുകാലത്ത് ഒരേ ക്ലാസ് മുറികളിൽ പഠിച്ച സഹപാഠികളും, വഴികാട്ടിയായ അദ്ധ്യാപകരും വീണ്ടും ഒന്നിക്കുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന പേരിലുള്ള പൂർവ്വവിദ്യാർത്ഥി സംഗമം നാളെ ഡിസംബർ 28 ഞായറാഴ്ച നടക്കും. 1998 മുതൽ 2018 വരെ വിവിധ ബാച്ചുകളിലായി പഠനം പൂർത്തിയാക്കിയ പൂർവ്വവിദ്യാർത്ഥികൾ പങ്കെടുക്കുന്ന സംഗമം നാളെ ഡിസംബർ 28 ഞായറാഴ്ച വൈകുന്നേരം നാലിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ജെ.മാത്യു മണവത്ത് കോറെപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിക്കും. പൂർവ്വവിദ്യാർത്ഥിനിയും ചലച്ചിത്ര താരവുമായ ഭാമ മുഖ്യാതിഥിയാകും.
Advertisements


