അഴിമതി ആരോപണങ്ങളിൽ ആഭ്യന്തര അന്വേഷണം;മുൻ മേയർ ആര്യ രാജേന്ദ്രനെ വ്യക്തിപരമായി വേട്ടയാടില്ല; അഴിമതിയിൽ വിട്ടുവീഴ്ചയില്ല:മേയർ വി.വി.രാജേഷ്

തിരുവനന്തപുരം:തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആര്യ രാജേന്ദ്രനെ വ്യക്തിപരമായി ലക്ഷ്യം വയ്ക്കില്ലെന്ന് മേയർ വി.വി. രാജേഷ്. എന്നാൽ അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി അധികാരത്തിലെത്തിയാൽ മുൻ മേയറും ഭരണസമിതിയും നേരിടുന്ന അഴിമതി ആരോപണങ്ങളിൽ കോർപറേഷൻ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് പാർട്ടി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മേയറുടെ പ്രതികരണം.ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി, അന്വേഷണം നടത്തുന്നതിനെക്കുറിച്ച് സമയമാകുമ്പോൾ തീരുമാനമെടുക്കുമെന്നും രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Advertisements

വ്യക്തിപരമായ വേട്ടയാടലിന് ബി.ജെ.പി തയ്യാറല്ലെന്നും, ഭരണപരമായ സുതാര്യത ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, തിരുവനന്തപുരം കോർപറേഷനിൽ ഭരണം പിടിച്ച ബി.ജെ.പി നടപടികൾ ആരംഭിച്ചതായി സൂചനയുണ്ട്. ആദ്യ നടപടിയായി വട്ടിയൂർക്കാവ് എം.എൽ.എയും മുൻ മേയറുമായ വി.കെ. പ്രശാന്തിന്റെ എം.എൽ.എ ഓഫീസ് ഒഴിപ്പിക്കണമെന്ന ആവശ്യം ഉയർന്നു. ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയണമെന്ന് വാർഡ് കൗൺസിലറായ ആർ. ശ്രീലേഖ ഫോണിലൂടെ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ ഓഫീസ് തുടരാൻ പത്ത് മാസം മുൻപ് തന്നെ കോർപറേഷനിൽ കത്ത് നൽകിയിട്ടുണ്ടെന്നായിരുന്നു വി.കെ. പ്രശാന്തിന്റെ മറുപടി. എൽ.ഡി.എഫ് ഭരണകാലത്ത് കൗൺസിൽ വാടക നിശ്ചയിച്ച് അനുവദിച്ച കെട്ടിടമാണിത്. എന്നാൽ ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള പുതിയ കൗൺസിൽ ഓഫീസ് ഒഴിപ്പിക്കാൻ തീരുമാനമെടുത്താൽ എം.എൽ.എക്ക് അത് ഒഴിയേണ്ടി വരുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.

Hot Topics

Related Articles