കൽപ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കുള്ള കോണ്‍ഗ്രസ് പ്രഖ്യാപിച്ച് വീട് നിർമാണത്തില്‍ ചോദ്യവുമായി സിപിഎം.കോണ്‍ഗ്രസിനെയും ടി സിദ്ദിഖിനെയും വിമർശിച്ച് വയനാട് സിപിഎം സെക്രട്ടറി രംഗത്തെത്തി. ഡിസംബർ 28ന് വീട് നിർമ്മാണം തുടങ്ങും എന്നായിരുന്നു പ്രഖ്യാപനമെന്നും എവിടെയാണ് നിർമ്മാണ പ്രവർത്തനം തുടങ്ങിയതെന്ന് വെളിപ്പെടുത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ് ചോദിച്ചു. തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് വ്യക്തമായി. എംഎല്‍എയും കോണ്‍ഗ്രസും ജനങ്ങളെ പച്ചക്ക് പറ്റിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 28 ന് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിർക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ആരംഭിക്കും എന്നായിരുന്നു തെരെഞ്ഞെടുപ്പിന് തൊട്ട് മുൻപ് കല്‍പ്പറ്റ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ ശ്രീ ടി സിദ്ധീഖ് പറഞ്ഞിരുന്നത്.ഇന്നാണ് കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞ ആ ഡിസംബർ 28.
സ്ഥലത്തിനുള്ള പണം നല്‍കിയെന്നും നിയമപരമായ നടപടികള്‍ പൂർത്തീകരിച്ചുവെന്നും ഡിസംബർ മാസത്തില്‍ തന്നെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നുമായിരുന്നു ഡിസംബർ 10 ന് അദ്ദേഹം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് പൊതു ജനങ്ങളില്‍ നിന്നും ശേഖരിച്ച പണത്തിൻ്റെ കണക്കുകളെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലാത്തതിലും വീടുകളുടെ നിർമ്മാണം ആരംഭിക്കാത്തതും സംബന്ധിച്ച് വലിയ പ്രതിഷേധം ഉയർന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഈ വിഷയം വലിയ ചർച്ചയായി ഉയരുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് ടി സിദ്ധിഖ് ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വം മാധ്യമങ്ങളോട് ഡിസംബർ 28ന് വീടുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. സ്ഥലം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ടെത്തി എന്ന കളവ് പറയുകയല്ലാതെ മാധ്യമങ്ങള്‍ക്ക് മുൻപില്‍ ഇന്ന് സ്ഥലം കാണിക്കാൻ തയ്യാറുണ്ടോയെന്നും ദുരന്ത ബാധിതർക്ക് വീട് വെയ്ക്കാനായി ജനങ്ങളില്‍ നിന്ന് പിരിച്ച പണം എത്രയുണ്ടെന്ന കണക്കും ആ പണം എവിടെയാണുള്ളത് എന്നതെങ്കിലും പുറത്ത് വിടാൻ കോണ്‍ഗ്രസ് തയ്യാറുണ്ടോയെന്നും അദ്ദേഹം പറഞ്ഞു.


