വേദിയിലെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറൽ; മോശം പെരുമാറ്റത്തിനെതിരെ ഗായികയുടെ തുറന്ന പ്രതികരണം;ഗാനമേളയ്ക്കിടെ അശ്ലീല പെരുമാറ്റം കാഴ്ചവെച്ച മധ്യവയസ്കന് ചുട്ട മറുപടി നൽകി പ്രിഞ്ചൽ ദാഹിയ

ന്യൂഡൽഹി :ഗാനമേളയ്ക്കിടെ യുവഗായികയോട് അശ്ലീലമായി പെരുമാറിയ മധ്യവയസ്‌കനോട് വേദിയിൽനിന്ന് തന്നെ ശക്തമായ മറുപടി നൽകി ഗായിക. ‘52 ഗജ് കാ ദാമൻ’ എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയയായ പ്രിഞ്ചൽ ദാഹിയയാണ് സദസ്സിലിരുന്ന വ്യക്തിയുടെ മോശം പെരുമാറ്റത്തിനെതിരെ പരസ്യമായി പ്രതികരിച്ചത്.സ്വയം മകളുടെ പ്രായമുള്ള കുട്ടിയാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു പ്രിഞ്ചലിന്റെ മറുപടി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എല്ലാവരും സഹകരിച്ചാൽ മാത്രമേ പരിപാടി തുടരുമെന്ന നിലപാടും ഗായിക വേദിയിൽനിന്ന് പ്രഖ്യാപിച്ചു.സംഭവം ഇന്നലെ നടന്ന തത്സമയ സംഗീത പരിപാടിക്കിടെയായിരുന്നു. പിന്നാലെ വേദിയിലേക്ക് ചാടിക്കയറാൻ ശ്രമിച്ച ചില കാണികൾക്ക് ഗായിക മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Advertisements

ഗായികയുടെ നിലപാടിനെ പിന്തുണച്ച് നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തി.ഇതിനിടെ, മറ്റൊരു സംഭവത്തിൽ പ്രശസ്ത ഗായകൻ കൈലാഷ് ഖേറും കാണികളുടെ മോശം പെരുമാറ്റത്തിനെതിരെ തുറന്നടിച്ചു. ഡിസംബർ 25-ന് ഗ്വാളിയോറിൽ നടന്ന സംഗീത നിശയ്ക്കിടെയായിരുന്നു സംഭവം. ഗായകനെ അടുത്തുകാണാനായി ചില ആരാധകർ ബാരിക്കേഡുകൾ ചാടിക്കടക്കുകയും, സ്റ്റേജിന് സമീപത്തേക്ക് ഇരച്ചുകയറുകയും ചെയ്തതോടെ തിരക്ക് നിയന്ത്രണാതീതമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ പാട്ട് നിർത്തിയ കൈലാഷ് ഖേർ, മൃഗങ്ങളെപ്പോലെ പെരുമാറരുതെന്ന് കാണികളോട് കടുത്ത ഭാഷയിൽ പ്രതികരിച്ചു. അച്ചടക്കം പാലിച്ചില്ലെങ്കിൽ പരിപാടി അവസാനിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Hot Topics

Related Articles