പാലാ : ഇവൻ്റ് മാനേജ്മെൻ്റ് ലോറിക്ക് തീ പിടിച്ച് ഉപകരണങ്ങൾ കത്തിനശിച്ചു. പാലാ മുരിക്കുമ്പുഴ കത്തീഡ്രൽ റോഡിലാണ് ലോറിയിൽ തീ പിടിച്ചത്. വൈദ്യുതി ലൈനിൽ തട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. പാലാ അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തി ഇപ്പോൾ തീ അണച്ചു. രാത്രി 8:40 ഓടെ ആയിരുന്നു സംഭവം. ഇവൻ്റ് മനേജ്മെൻ്റ് കമ്പനിയുടെ ആണ് ലോറി. വാഹനത്തിൽ ഉണ്ടായിരുന്ന സധനങ്ങൾക്കാണ് തീ പിടിച്ചത്. ലോറിയിലേക്ക് തീ പടർന്നില്ല.
Advertisements






