പിറവത്ത് ബൈക്ക് ലോറിയിൽ ഇടിച്ച് അപകടം : എരുമേലി സ്വദേശി മരിച്ചു

പിറവം: പാഴൂർ അമ്പലപ്പടിയിൽ ബൈക്ക് ഐഷർ ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്. എരുമേലി സ്വദേശി എബിൻ ഫിലിപ്പ് (23) ന് പരുക്കേറ്റു. കാഞ്ഞിരപ്പിള്ളി ആനിത്തോട്ടംസ്വദേശി ആൽബിൻ അലക്സ് ആണ് മരിച്ചത്. ഇരുവരും ബൈക്കിൽ എറണാകുളത്തേക്ക് ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 7.45 ഓടെയാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്ത് തന്നെ എബിന് ജീവൻ നഷ്ട്മായി. ഈ സമയം ഇത് വഴി വന്ന നേവി ഉദ്യോഗസ്ഥൻ സിരീഷ് ആണ് പരുക്കേറ്റ അലക്സിനെ ജെ.എംപി ആശുപത്രിയിൽ എത്തിച്ചത്. മരണപ്പെട്ട എബിന്റെ മൃതദേഹം പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Advertisements

Hot Topics

Related Articles