പത്തനംതിട്ട:പത്തനംതിട്ടയില്‍ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിക്ക് ജാമ്യം നിന്നത് പൊലീസ് ഉദ്യോഗസ്ഥൻ. സൈബര്‍ സെല്‍ സി.ഐ സുനില്‍ കൃഷ്ണനാണ് പോക്സോ കേസ് പ്രതിക്ക് ജാമ്യക്കാരനായത്.13 വയസുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കിളികൊല്ലൂര്‍ സ്വദേശി ശങ്കരന്കുട്ടിക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുനില്‍ കൃഷ്ണന്റെ അയല്‍വാസിയാണ് പ്രതി. ഒന്നര മാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ ശങ്കരന്‍കുട്ടി ഏകദേശം 40 ദിവസം റിമാന്‍ഡിലായിരുന്നു.ഡിസംബര്‍ 30നാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്.
ജാമ്യത്തിനായി ഹാജരായ രണ്ട് ജാമ്യക്കാരില്‍ ഒരാളായിരുന്നു സി.ഐ സുനില്‍ കൃഷ്ണന്. സംഭവവിവരം പുറത്തായതോടെ സുനില്‍ കൃഷ്ണന് ജാമ്യത്തില്‍ നിന്ന് പിന്മാറി.തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യത്തിലാണ് സഹായം നല്‍കിയതെന്നുമാണ് സുനില്‍ കൃഷ്ണന്റെ വിശദീകരണം.എന്നാല്‍ വിഷയത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ സുനില്‍ കൃഷ്ണനെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്.


