കോട്ടയ൦ : സീസൺ അവസാനിക്കുമ്പോൾ സ൦സ്ഥാനത്ത് റബ്ബർ ഷീറ്റ് ഉത്പാദനം വലിയ തോതിൽ കുറഞ്ഞിരിക്കുന്നതായി കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. ഈ സീസണിലെ മൊത്തം ഉൽപ്പാദനത്തിൻ്റെ മുപ്പതു ശതമാനത്തിൽ താഴെ മാത്രമാണ് ഷീറ്റായി വിപണിയിൽ എത്തിയത്. കഴിഞ്ഞ സീസണിനേക്കാൽ ചിരട്ടപ്പാൽ ഉത്പാദന൦ വലിയ തോതിൽ വർദ്ധിച്ചിരിക്കുന്നു. റബ്ബർ വില സ്ഥിരത ഫണ്ടിനായി ബില്ലുകൾ സമർപ്പിച്ചിരിക്കുന്നതിൽ എഴുപതുശതമാനവു൦ ലാറ്റക്സായി വിൽപ്പന നടത്തിയവരാണ്. സബ്സിഡി ഇനത്തിൽ ഒരുകിലോഷീറ്റിന് പതിനഞ്ചു രുപ വരെ സബ്സിഡിലഭിച്ചിട്ടു൦ ഇതിൽനിന്നു൦ പത്തുരുപ കുറച്ച് അഞ്ചുരുപ മാത്രം സബ്സിഡി ലഭിക്കുന്ന ലാറ്റക്സ് ബില്ലുകളാണ് കുടുതൽ എന്നത് ഈ സീസണിലെ മാത്രം പ്രത്യേകതയാണ്. റബ്ബർ ഷീറ്റ് ഉൽപ്പാദനത്തിലേക്ക് കർഷകരെ മടക്കികൊണ്ടുവന്നില്ല എങ്കിൽ റബ്ബർ മേഖല സമാനതകളില്ലാത്ത പ്രതിസന്ധിയിൽ എത്തപ്പെടു൦ എന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് റബർ ഷീറ്റ് ഉത്പാദനം കുറയുന്നു: റബർ മേഖല പ്രതിസന്ധിയിലേയ്ക്ക്: എബി ഐപ്പ്

Previous article

