കോട്ടയം : കോടിമത സർവീസ് സഹകരണ ബാങ്കിന്റെ നന്മ സൂപ്പർ മാർക്കറ്റിൽ ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമ്മാനപദ്ധതിയുടെ നറുക്കെടുപ്പും പർച്ചേസ് കൂപ്പൺ വിതരണവും നടത്തി നറുക്കെടുപ്പ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ ഹരികൃഷ്ണൻ കെ ആർ നിർവഹിച്ചു ബാങ്ക് പ്രസിഡണ്ട് ടി ശശികുമാർ അധ്യക്ഷനായിരുന്നു പർച്ചേസ് കൂപ്പൺ വിതരണ ഉദ്ഘാടനം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) സൂപ്രണ്ട് ശ്രീമതി സവിത പി ആർ ശാന്തിഭവൻ ജോയിന്റ് സെക്രട്ടറി ശ്രീ പ്രകാശ് എബ്രഹാമിന് നൽകി നിർവഹിച്ചു യോഗങ്ങളിൽ ബാങ്ക് വൈസ് പ്രസിഡണ്ട് എസ് ദേവരാജ് ഭരണസമിതി അംഗങ്ങളായ കെ പി രാജു,കെ റ്റി പുന്നൂസ്, പി എ അബ്ദുൾ സലീം, കെ ജെ ടിറ്റൻ, കെ എ രാജൻ, സി ആർ ഇന്ദിരാ ദേവി അമ്മ, വി ജി ബിന്ദു, റസിഡൻസ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ അംഗം കെ എം രാധാകൃഷ്ണപിള്ള, സെക്രട്ടറി ഇൻചാർജ് എസ് സോമലത എന്നിവർ സംസാരിച്ചു ഒന്നാം സമ്മാനം 5501 രൂപയുടെ പർച്ചേസ് കൂപ്പണും, രണ്ടാം സമ്മാനം രണ്ടുപേർക്ക് 3501 രൂപയുടെ കൂപ്പണും, മൂന്നാം സമ്മാനം 12 പേർക്ക് 1501 രൂപയുടെ കൂപ്പണുകളുമായി വിവിധ തലങ്ങളിൽ 15 പേർ സമ്മാനർഹരായി
കോടിമത സർവീസ് സഹകരണ ബാങ്കിന്റെ നന്മ സൂപ്പർ മാർക്കറ്റിൻ്റെ സമ്മാനപദ്ധതി നറുക്കെടുപ്പും കൂപ്പൺ വിതരണവും നടത്തി


