ബെന്നി മാത്യുവിന് ഗുരുശ്രേഷ്ഠ പുരസ്കാരം

പുതുപ്പള്ളി : അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകത്തിൻ്റെ 2025ലെ ഗുരുശ്രേഷ്ഠ പുരസ്കാരത്തിനു മച്ചുകാട് സി.എം.എസ് എൽ പി. സ്കൂൾ പ്രധാനാധ്യപകൻ ബെന്നി മാത്യു അർഹനായി. പഠന പാഠ്യേതര രംഗങ്ങളിൽ നടപ്പിലാക്കിയ നൂതനവും വ്യത്യസ്തവുമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ്.
അക്ഷരത്തെളിമ , ഞാനും എൻ്റെ കുട്ടികളും പദ്ധതി, അമ്മക്കിളിക്കൂട് മാതൃശാക്തീകരണ പരിപാടി, വാട്സ്അപ്പ് ത്രൈമാസ സപ്ലിമെൻ്റ്, ഒരു കുട്ടി ഒരു മാഗസിൻ, പിറന്നാൾ മധുരം മനോഹരം പദ്ധതി,പുസ്തകക്കൊട്ട, പുസ്തക വീട്, ഉത്തരപ്പെട്ടി, വാരാന്ത്യ ക്വിസ്, ജൈവ പച്ചക്കറിത്തോട്ടം, ഒരു കുട്ടി ഒരു വീട് ഒരു അടുക്കളത്തോട്ടം, പ്ലാസ്റ്റിക് രഹിത വിദ്യാലയ ക്യാമ്പസിനായി ഹരിത ബാഗ്, ഇക്കോ ബ്രിക്സ് ചലഞ്ച്,വീ ക്യാൻ പഠന സഹായ പദ്ധതി, ഇംഗ്ലീഷ് ബിനാലെ, ലോക മാതൃഭാഷാദിനം, ലോക നാട്ടറിവ് ദിനം , ബഷീർ ദിനം മുതലായ ദിനാചരണങ്ങൾ തുടങ്ങിയ വേറിട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി അവ നടപ്പാക്കിയിട്ടുണ്ട്. സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ട പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. ചികിത്സയ്ക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടിയവർക്ക് വീക്യാൻപദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനു നൽകിയ നേതൃത്വവും ദുരിത ബാധിതർക്കു സഹായ ഹസ്തമൊരുക്കുന്നതിനു നൽകിയ നേതൃത്വവും ശ്രദ്ധേയമാണ്.
രണ്ടു തവണ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡും തുടർച്ചയായി മധ്യകേരള ഡയോസിസ് ടീച്ചേഴ്സ് അസോസിയേഷൻ (എം.കെ. ഡി .റ്റി .എ) മികവ് പുരസ്കാരങ്ങളും സ്കൂളിന് നേടിയെടുക്കുന്നതിന് നേതൃത്വം നൽകി. ബെന്നി മാത്യുവിൻ്റെ നേതൃത്വത്തിലാണ് കഴിഞ്ഞ അഞ്ചു വർഷമായി സ്കൂൾ എക്കണോമിക് (മതിയായ എണ്ണം കുട്ടികളുള്ള സ്കൂൾ) പദവിയിലേയ്ക്ക് ഉയർന്നത്. ഭാര്യ: നാൻസി രാജൻ (അധ്യാപിക), മക്കൾ:ആഞ്ചല , കരോളിൻ

Advertisements

Hot Topics

Related Articles