അമിത ആത്മവിശ്വാസം തിരിച്ചടിയായി; മുന്നണി ഐക്യം ഉറപ്പിച്ചാൽ തുടർഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി;എൽഡിഎഫ് മേഖലാ ജാഥകൾ ഫെബ്രുവരി ഒന്ന് മുതൽ

തിരുവനന്തപുരം:അമിത ആത്മവിശ്വാസവും മുന്നണിയിലെ അനൈക്യവും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും വിലയിരുത്താൻ ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി ഈ വിമർശനം ഉന്നയിച്ചത്.യുഡിഎഫ് പരാജയപ്പെട്ടാൽ സംഘപരിവാറിന് ഗുണകരമാകുമെന്ന പ്രചാരണം എൽഡിഎഫിന് തന്നെ തിരിച്ചടിയായെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും യോഗത്തിൽ വ്യക്തമാക്കി. മുന്നണിയിലെ ഐക്യം ഉറപ്പാക്കിയാൽ തുടർഭരണം സാധ്യമാകുമെന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി ഘടകകക്ഷികളെ അറിയിച്ചു.

Advertisements

തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത് സവിശേഷ സാഹചര്യമായിരുന്നുവെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രി നടത്തിയതെന്ന് ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി യോഗത്തിൽ എല്ലാ കക്ഷികളും അവരുടെ നിലപാട് അറിയിച്ചുവെന്നും, ഗൗരവമായ തർക്കങ്ങളൊന്നും ഉണ്ടായില്ലെന്നും കൺവീനർ വ്യക്തമാക്കി.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഫെബ്രുവരി ഒന്നുമുതൽ മൂന്ന് മേഖലാ ജാഥകൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളും സന്ദർശിക്കുന്ന രീതിയിലാണ് ജാഥകൾ സംഘടിപ്പിക്കുക.വടക്കൻ മേഖലാ ജാഥ എം.വി. ഗോവിന്ദനും, മധ്യമേഖലാ ജാഥ ജോസ് കെ. മാണിയും, തെക്കൻ മേഖലാ ജാഥ ബിനോയ് വിശ്വവും നയിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സിപിഐയുടെ വിവിധ കമ്മിറ്റികളിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും, അതേ തീവ്രതയോടെ വിഷയം മുന്നണി യോഗത്തിൽ സിപിഐ ഉന്നയിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Hot Topics

Related Articles