കോട്ടയം ലുലു മാളിൽ വിലക്കുറവിൻ്റെ വിപ്ലവവുമായി 50ശതമാനം ഓഫർ പുരോഗമിക്കുന്നു. ലുലുവിൽ തിരഞ്ഞെടുക്കപ്പെട്ട 200 ലധികം ബ്രാൻഡുകൾക്ക് 50 ശതമാനം ഓഫറാണ് തുടരുന്നത്. ആരോ ഷോറൂമിൽ തിരഞ്ഞെടുക്കപ്പെട്ട പ്രൊഡക്ടുകളിൽ ഒന്ന് വാങ്ങിയാൽ 20 ശതമാനവും , രണ്ട് എണ്ണം വാങ്ങിയാൽ 30 ശതമാനവും ഓഫർ ഉണ്ട്. മൈ ഒ പി യിൽ രണ്ട് പ്രോഡക്ട് വാങ്ങിയാൽ രണ്ട് എണ്ണം ഓഫറിൽ ലഭിക്കും. നൈക്കയുടെ ഷോറൂമിൽ രണ്ട് എണ്ണം വാങ്ങിയാൽ ഒന്നും , SWA ഡയമണ്ട് ഷോറൂമിൽ 25000 രൂപയുടെ ഏത് പർച്ചേസിനും ക്യാഷ് ബാക്കും സ്ക്രാച്ച് കാർഡും ലഭിക്കും. കെ എഫ് സി , മക്ഡൊണാൾഡ് , ഡയറി ഡേ , നോർത്ത് എക്സ്പ്രസ് എന്നിവിടങ്ങളിലെല്ലാം പ്രത്യേക ഓഫറുകളും നിലവിലുണ്ട്. അമൂൽ , സൽക്കാര , കോസ്റ്റാ കോഫി എന്നിവിടങളിലും ഓഫർ നിലവിലുണ്ട്. അന്നപൂർണ , ആൽബെക്ക്, ചിക്കിങ്ങ് , സെല്ലിയോ എന്നിവിടങ്ങളിലും വൻ ഓഫറുകളും ലഭ്യമാണ്. കഴിഞ്ഞദിവസം തുടങ്ങിയ ഓഫറിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരിക്കുന്നത്. ഇതിനോടകം തന്നെ പതിനായിരങ്ങൾ ലുലുവിൽ എത്തി ഷോപ്പിംഗ് ചെയ്തു ആഹ്ലാദത്തോടെ മടങ്ങിയിട്ടുണ്ട്. ഓഫറിലെ വൻജന തിരക്ക് പ്രമാണിച്ച് രാത്രി രണ്ടുമണിവരെ ഷോപ്പിംഗ് ചെയ്യാനുള്ള അവസരവും ലുലുവിൽ ഒരുക്കിയിട്ടുണ്ട്.
വിലക്കുറവിൻ്റെ മഹാ വിപ്ലവവുമായി കോട്ടയം ലുലുമാൾ: 200 ലധികം ബ്രാൻഡുകൾക്ക് 50 ശതമാനം വിലക്കുറവ്; ഓഫറുകൾ ഏറ്റെടുത്ത് ജനം


