കയ്യിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സർക്കാരും ഇലക്ഷൻ കമ്മിഷനും കൊണ്ടു പോയി; കോട്ടയം നഗരസഭയുടെ പ്രവർത്തനങ്ങൾ താളം തെറ്റി; മുഖ്യമന്ത്രിയ്ക്കും ഇലക്ഷൻ കമ്മിഷനും കത്തയച്ച് കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ് കുമാർ

കോട്ടയം: കയ്യിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സർക്കാരും ഇലക്ഷൻ കമ്മിഷനും കൊണ്ടു പോയതോടെ കോട്ടയം നഗരസഭയുടെ പ്രവർത്തനങ്ങൾ ആകെ അവതാളത്തിൽ. സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) ജോലികൾക്കായി നഗരസഭയിലെ ഉദ്യോഗസ്ഥരെ സർക്കാരും ഇലക്ഷൻ കമ്മിഷനും നിയോഗിച്ചതോടെയാണ് ആദ്യ പ്രതിസന്ധി ഉടലെടുത്തത്. കഴിഞ്ഞ നവംബർ മുതൽ എസ്.ഐ.ആർ ജോലികൾക്കായി ഉദ്യോഗസ്ഥരെ നഗരസഭയിൽ നിന്നും നിയോഗിക്കുന്നുണ്ടായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് വന്നതോടെ ഇത് പക്ഷേ കാര്യമായി ശ്രദ്ധയിൽപ്പെട്ടില്ല.

Advertisements

എന്നാൽ, കഴിഞ്ഞ ബുധനാഴ്ചയാണ് നഗരസഭയിലെ 30 ജീവനക്കാരെ തിരുവാതുക്കൽ നഗരസഭ ഹാളിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിംങ് യന്ത്രങ്ങളുടെ ക്രമീകരണത്തിന്റെ ഭാഗമായി നിയോഗിക്കണമെന്ന് ഇലക്ഷൻ കമ്മിഷന് വേണ്ടി ജില്ലാ കളക്ടർ ആവശ്യപ്പെട്ടത്. ഇത് അനുസരിച്ചു ഉദ്യോഗസ്ഥരെ നിയോഗിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിഷയം നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന്, ഇദ്ദേഹം വിഷയത്തിൽ ഇടപെടുകയും ചെയ്തു. ഉടൻ തന്നെ ഉദ്യോഗസ്ഥരെ തിരികെ ലഭ്യമാക്കണമെന്നും ഇല്ലെങ്കിൽ നഗരസഭയുടെ പ്രവർത്തനങ്ങൾ താളം തെറ്റുമെന്ന് ചൂണ്ടിക്കാടി നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ് കുമാർ മുഖ്യമന്ത്രിയ്ക്കും, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയ്ക്കും, തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കളക്ടർക്കും കത്തയച്ചു. ഇതേ തുടർന്ന് 30 ൽ 16 ഉദ്യോഗസ്ഥരെ തിരികെ അയച്ചു. ഇതോടെയാണ് നഗരസഭയിലെ പ്രതിസന്ധിയ്ക്ക് അൽപമെങ്കിലും ആശ്വാസമുണ്ടായത്.

ഇത്തരത്തിൽ നഗരസഭയിലെത്തുന്ന സാധാരണക്കാരായ ആളുകൾക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന രീതിയിലുള്ള യാതൊരു വിധ ഇടപെടലുകളും അനുവദിക്കുകയില്ലെന്ന് നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ്‌കുമാർ ജാഗ്രത ന്യൂസ് ലൈവിനോടു പറഞ്ഞു. നഗരസഭയുടെ പ്രവർത്തനങ്ങൾ അവതാളത്തിലാക്കാൻ ആരെയും അനുവദിക്കില്ല. നഗരസഭ ഓഫിസുകളിൽ നിന്നും സാധാരണക്കാർക്ക് മികച്ച സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles