തിരുവല്ല : മധ്യതിരുതാംകൂറിന്റെ സാംസ്കാരികവുമായ ആഘോഷപരിപാടികളുടെയും, കാർഷികോല്പന്നങ്ങളുടെയും പ്രദർശനവും വിപണന മേളയായ തിരുവല്ല പുഷ്പോത്സവം-26 ജനുവരി 22 മുതൽ ഫെബ്രുവരി 1 വരെ ദിവസങ്ങളിൽ നടക്കുന്നു.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി പ്രവർത്തിച്ചുവരുന്ന തിരുവല്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 31 വർഷമായി നടത്തിവരാറുള്ള പുഷ്പോത്സവം 2026 ജനുവരി 22 മുതൽ ഫെ ബ്രുവരി 1 വരെ മുൻസിപ്പൽ മൈതാനിയിൽ നടത്തപ്പെടുകയാണ്. 25000 ച.അടിയിൽ പുഷ്പ-ഫല-സസ്യ പ്രദർശനവും, വിപണനവും, ഫ്ളവർ അറേഞ്ച്മെൻ്റ്സ്, ഫോട്ടോ പ്രദർശനം, ഫുഡ് കോർട്ട്, സെൽഫി കോർണർ, തിരുവല്ലായിൽ ആദ്യമായി സ്കൈ ഡൈനിംഗ്, റോബോട്ടുകളുടെ പ്രകടനവും പ്രദർശനവും, 360 ഡിഗ്രി സൂപ്പർ റിയാലിറ്റി ഡൂം തിയേറ്റർ, ഹൈ ടെക്ക് അമ്യൂസ്മെൻ്റ് പാർക്ക് എന്നിവ മേളയുടെ ഭാഗമായി ഉണ്ടായിരിക്കും.
എല്ലാ ദിവസവും പ്രഗൽഭരായ കലാകാരന്മാർ പങ്കെടുക്കുന്ന കലാസന്ധ്യ ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 5.00 മണി മുതൽ 7.00 വരെയുള്ള ടിക്കറ്റുകളോടൊപ്പം സമ്മാനകൂപ്പൺ നൽകി കലാസന്ധ്യയിൽ വെച്ച് നറു ക്കെടുപ്പിലൂടെ വിജയികൾക്ക് ആകർഷകമായ സമ്മാനം നൽകുന്നു.
മികച്ച കർഷകനുള്ള പുരസ്കാരം, ആതുരസേവന പുരസ്കാരം, സേവാ കർമ്മ പുരസ്കാരം, വിവിധ മത്സര വിജയികൾക്കുള്ള അവാർഡ്, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കൽ എന്നിവ വിവിധ യോഗങ്ങളിൽ നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മന്ത്രിമാരായ വി. എൻ. വാസവൻ, വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എ.മാരായ അഡ്വ. മാത്യു ടി. തോമസ്, രമേശ് ചെന്നിത്തല, പ്രമോദ് നാരായണൻ, അഡ്വ. ജോബ് മൈക്കിൾ, ചാണ്ടി ഉമ്മൻ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ എന്നിവരോടൊപ്പം രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ വിവിധ ദിവസത്തെ യോഗങ്ങളിൽ പങ്കെടുക്കും എന്ന്
സംഘടകരായ അഡ്വ. കെ. പ്രകാശ് ബാബു (ചെയർമാൻ), ജുബി പീടിയേക്കൽ (ജനറൽ കൺവീനർ), ഷാജി തിരുവല്ല (ട്രഷറാർ) രക്ഷാധികാരികളായ ചെറിയാൻ പോളച്ചിറക്കൽ, എം സലിം, പബ്ലിസിറ്റി ചെയർപേഴ്സൺ അനിയൻകുഞ്ഞു വർഗീസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഷാജി തുമ്പുംകുഴി, കൺവീനർ ജോബി പി തോമസ്, പബ്ലിസിറ്റി കൺവീനർ ജോജിപി തോമസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.


