മാന്നാനം: മാന്നാനം കുട്ടിപ്പടി ഭാഗത്ത് ഇരു നില വീടിന് തീപിടിച്ചു. കുട്ടിപ്പടി കൊട്ടാരം റോഡിൽ ചാമക്കാലയിൽ ഷാജി ജോസിന്റെ വീടിനാണ് തീപിടിച്ചത്.
ഇന്നല രാവിലെ 11 ഓടെയാണ് സംഭവം. ഈ സമയം ഷാജിയും ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. ഇക്കാരണത്താൽ വീട്ടുകാർക്ക് അപകടം ഒന്നും ഉണ്ടായില്ല. സംഭവം കണ്ട് അയൽവാസികളും നാട്ടുകാരും വെള്ളമൊഴിച്ചു തീയണയ്ക്കാൻ ശ്രമിച്ചു. ഉടൻ തന്നെ കോട്ടയത്ത് നിന്നും ഫയർഫോഴ്സെത്തിയാണ് തീ പൂർണമായും അണച്ചത്. സംഭവത്തിൽ വീടിന്റെ താഴത്തെ നിലയിലെ നാലു മുറികളും കത്തിനശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടി വി,എ സി , സോഫ അടക്കമുള്ള വില കൂടിയ വീട്ടു ഉപകരണങ്ങൾ നശിച്ചു. മുറികളിൽ ഏർപ്പെടുത്തിരുന്ന ഇന്റിരിയൽ ഡിസൈനിംഗും കത്തി നശിച്ചു. വീടിന്റെ മുകൾ നിലയിലും പുകപടലങ്ങൾ കയറി മുറികളും ഭിത്തികളും കരി പിടിച്ച നിലയിലാണ്. ഏകദേശം 60 ലക്ഷം രൂപയുടെ നാശം സംഭവിച്ചതായി ഷാജി പറഞ്ഞു. ഇലക്ട്രിക്ക് ഷോർട്ട് സർക്യൂട്ടാണ് സംഭവത്തിന് കാരണമെന്നാണ് നിഗമനം.


