പനച്ചിക്കാട്ട് പ്രതിഷേധ പ്രകടനത്തിനിടെ മുഖ്യമന്ത്രിയുടെ പോസ്റ്റർ കീറിയ സംഭവം; പനച്ചിക്കാട്ട് സിപിഎം പ്രവർത്തകർക്ക് എതിരെ കള്ളക്കേസ് എടുത്തതായി പരാതി; പോസ്റ്റർ കീറിയ ആളുടെ ചിത്രം സിസിടിവിയിൽ പതിഞ്ഞിട്ടും കേസെടുത്തത് കോൺഗ്രസ് നേതാക്കൾ നിർദേശിച്ച നേതാക്കൾക്ക് എതിരെയെന്ന് പരാതി

കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റ് വസതിയിൽ ഇ.ഡി റെയ്ഡ് നടന്ന സംഭവത്തിൽ പ്രതിഷേധത്തിന്റെ ഭാഗമായി സിപിഎം പ്രവർത്തകർ പനച്ചിക്കാട് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഫ്‌ളക്‌സ് കീറിയ സംഭവത്തിൽ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളെ വ്യാജമായി പ്രതി ചേർത്തതായി പരാതി. ഫ്‌ളക്‌സ് കീറിയവരെ ഒഴിവാക്കി കോൺഗ്രസ് നേതാക്കൾ നൽകിയ പേര് അനുസരിച്ച് നേതാക്കളെ ചിങ്ങവനം പൊലീസ് പ്രതി ചേർത്തതായാണ് പരാതി. മെയ് 27 ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് പനച്ചിക്കാട് പരുത്തുംപാറയിൽ സിപിഎം പ്രതിഷേധ പ്രകടനം നടത്തിയത്. തുടർന്ന്, പ്രകടനത്തിനിടെ ഒരു വിഭാഗം പ്രവർത്തകർ പരുത്തുംപാറയിലെ ധനകാര്യ സ്ഥാപനത്തിനു മുന്നിലെ ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ചിരുന്നു. ഈ ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് പാർട്ടിയ്ക്ക് 3000 രൂപയുടെ നഷ്ടമുണ്ടായതായി പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎം നേതാക്കളായ ഹനീഷ്, സണ്ണി എം.തോമസ് എന്നിവരെയും കണ്ടാൽ അറിയാവുന്ന നാല് പേരെയും പ്രതി ചേർത്ത് ചിങ്ങവനം പൊലീസ് കേസെടുത്തു. എന്നാൽ, ഈ വിഷയത്തിൽ ഫ്‌ളക്‌സ് ബോർഡ് കീറുന്ന സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും തങ്ങളെ പ്രതി ചേർത്തത് കോൺഗ്രസ് നേതാക്കളുടെ നിർദേശം അനുസരിച്ചാണ് എന്ന ആരോപണമാണ് സിപിഎം നേതാക്കൾ ഉയർത്തുന്നത്. വ്യാജമായി നേതാക്കളെ പ്രതി ചേർത്ത വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു.

Advertisements

Hot Topics

Related Articles