വൈക്കം: വൈക്കംഅർബ്ബൻ സഹകരണ സംഘം കെ 1011 സിൽവജൂബിലി ആഘോഷവും നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനവും 24ന് നടക്കും. സംഘം ഹാളിൽ രാവിലെ 11ന് പ്രസിഡൻ്റ് എം.പി.സെന്നിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സിൽവർ ജൂബിലി ആഘോഷം നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തർ ഉദ്ഘാടനം ചെയ്യും. നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.സി. വിനോദ് നിർവഹിക്കും.
Advertisements
ചികിത്സാസഹായ വിതരണം വൈക്കംഅസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ) സി.ആർ. മിനിയുംപഠന സഹായ വിതരണം വൈക്കം എആർ ഓഫീസ് അസിസ്റ്റൻ്റ് ഡയറക്‌ടർ സി.എസ്. പ്രിയയും നിർവഹിക്കും. നഗരസഭ കൗൺസിലർ സോണിസണ്ണി, സജിൽകുര്യാക്കോസ്, രാജേഷ് പി. മോഹൻ, ലൈലചെല്ലപ്പൻ, സംഘംവൈസ് പ്രസിഡൻ്റ് ടി.എസ്. അനിൽകുമാർ, സംഘം സെക്രട്ടറി വി.കെ.അനിൽകുമാർ തുടങ്ങിയവർ സംബന്ധിക്കും.


