എയർ വെറ്ററൻസ് അസോസിയേഷൻ കുടുംബസംഗമം നടത്തി

മണർകാട്: എയർ വെറ്ററൻസ് അസോസിയേഷൻ കോട്ടയം ജില്ലയുടെ കുടുംബസംഗമവും പുതുവത്സര ആഘോഷവും മണർകാട് പള്ളി ഓഡിയോറിയത്തിൽ വച്ച് ആഘോഷപൂർവം നടത്തി.എയർ വെറ്ററൻസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുനിൽകുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.

Advertisements

സെക്രട്ടറി എബ്രഹാം പാമ്പാടി സ്വാഗതവും ട്രഷറർ ഷാജി ചാക്കോ തോമസ്  നന്ദിയും പറഞ്ഞു. കോട്ടയം ജില്ലാ റിട്ടയേർഡ് സബ് ജഡ്ജ് പി ജി ജേക്കബ്, വെറ്ററൻ ശ്രീശാ കുമാർ, ഡോ. വി കെ ജേക്കബ്,എന്നിവർ സംസാരിച്ചു. യുണൈറ്റഡ് നേഷൻസ് മിഷനിൽ 30 വർഷം സേവനം ചെയ്ത വെറ്ററൻ ജോസ് ജോസഫ്, മിഗ് 21 യുദ്ധവിമാനത്തിൽ തുടക്കം മുതൽ സേവനം ചെയ്ത വെറ്ററൻ എ  സി ജോസഫ്, നീണ്ടൂർ പഞ്ചായത്ത്‌ മെമ്പർ വെറ്ററൻ അജയകുമാർ എന്നിവരെ യോഗത്തിൽ ആദരിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും തമ്പോലയും സ്നേഹവിരുന്നും നടത്തി. ഇന്ത്യൻ എയർ ഫോഴ്‌സിൽ നിന്നും വിരമിച്ച ജില്ലയിലെ 400 പേരോളം എയർ വെറ്ററൻസ് അസോസിയൻ കോട്ടയം ജില്ലയിൽ അംഗങ്ങളാണ്. മണർകാട് പ്രവർത്തിക്കുന്ന എയർ വേറെറൻസ് ആസോസിയേഷൻ ഓഫീസിൽ അംഗങ്ങളുടെ പെൻഷൻ സംബന്ധമായ പ്രശ്ന പരിഹാരങ്ങളും ക്ഷേമ പ്രവർത്തനങ്ങളും സൗജന്യമായി നടത്തിവരുന്നു.

Hot Topics

Related Articles