കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 27 ചൊവ്വാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 27 ചൊവ്വാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.  കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെള്ളംകുറ്റി, ചിറപ്പുറം,ഊഴക്കാ മഠം, മാന്താടി, മഠത്തി പറമ്പ് എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നിർമ്മിതി കോളനി ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പെരുമാനൂർ കുളം, കണിയാംകുന്ന്, തടത്തിമാക്കൽപടി, സോന , കുഴിപ്പുരയിടം, നടയ്ക്കൽ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന ചെട്ടിശ്ശേരി, അമ്മച്ചൻ മുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ  രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങും.  തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ, മുട്ടത്ത് പടി, കാർമൽ മഠം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.00 മണി മുതൽ  6.00 വരെയും പയ്യമ്പള്ളി , പാത്തിക്കൽ, സാംസ്കാരിക നിലയം,  എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 09.00 മണി മുതൽ ഉച്ചയ്ക്ക് 2:00 മണി വരെ യും വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ആറാട്ടുവഴി, ചെത്തിമറ്റം, കുളംകണ്ടം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരത്തുംമൂട്, ചെമ്പോല, കൊച്ചക്കാല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. വാകത്താനം  കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പരിപാലന,പാറവേലി, തുരുത്തേൽ, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  റബ്ബർ ബോർഡ്, ഗുരുമന്ദിരം, എ ആർ ക്യാമ്പ്, എലിപ്പുലികാട്ട്, വട്ടമൂട്, മേലേറ്റുപടി ഭാഗങ്ങളിൽ  9:00 മുതൽ 05:00 വരെ ഭാഗീകമായി  വൈദ്യുതി മുടങ്ങും.

Hot Topics

Related Articles