പാക്കിൽ സെന്റ് തെരേസാസ് ദൈവാലയത്തിൽ വിശുദ്ധ അമ്മ ത്യേസ്യായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ ഫെബ്രുവരി 13, 14, 15 തീയതികളിൽ

പാക്കിൽ ; സെന്റ് തെരേസാസ് ദൈവാലയത്തിൽ വിശുദ്ധ അമ്മ ത്യേസ്യായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ ഫെബ്രുവരി 13, 14, 15 തീയതികളിൽ നടക്കും. ഫെബ്രുവരി 13 വൈകിട്ട് അഞ്ചിന് പള്ളി വികാരി ഫാ.ജോസഫ് കാനാപ്പിള്ളിൽ കൊടിയേറ്റും. വൈകിട്ട് 5.15 ന് പ്രസുദേന്തി വാഴ്ച. വൈകിട്ട് അഞ്ചരയ്ക്ക് ദിവ്യബലിയ്ക്ക് ഇലയ്ക്കാട് സെന്റ് മേരീസ് പള്ളി വികാരി ഫാ.ഡൊമിനിക് സാവിയോ നേതൃത്വം നൽകും. ഉണിച്ചിറ കർമ്മലീത്ത ആശ്രമത്തിലെ റവ.ഫാ.ഡാനി ആന്റണി പനച്ചിത്തറ പ്രസംഗിക്കും. വിമലഗിരി സെന്റ് പയസ് പ്രീസ്റ്റ് ഹോമിലെ ഫാ.ജോർജ് ജോൺ മേരിമംഗലം നൊവേന ചൊല്ലും. ചടങ്ങുകൾക്ക് കെ.എൽ.സി.എ എൽഡേഴ്‌സ് ഫോറവും , സി.ഡി.എം.എസ് ആശാകിരണവും നേതൃത്വം വഹിക്കും.

Advertisements

ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 8.30 ന് കഴുന്നെടുപ്പ് കൂട്ടായ്മകളിലേയ്ക്ക്. അഞ്ചിന് ജപമാല. 5.30 ന് നടക്കുന്ന ദിവ്യബലിയ്ക്ക് വിജയപുരം രൂപതാ ചാൻസലർ റവ.മോൺ ജോസ് നവസ് മുഖ്യകാർമ്മികത്വം വഹിക്കും. കുറിച്ചി സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് വികാരി ഫാ.ജോസഫ് തറയിൽ പ്രസംഗിക്കും. നട്ടാശേരി സെന്റ് മേരീസ് ചർച്ച് വികാരി റവ.ഫാ. പീറ്റർ മാതിരപ്പള്ളി നൊവേന ചൊല്ലും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ 7.30 ന് ദിവ്യബലി. എട്ടരയ്ക്ക് കഴുന്നെടുപ്പ് കൂട്ടായ്മകളിലേയ്ക്ക്. അഞ്ചിന് ആഘോഷമായ തിരുനാൾ ദിവ്യബലി. ദിവ്യബലിയ്ക്ക് വിജയപുരം രൂപതാ ഫിനാഷ്യൽ അഡ്മിനിസ്‌ട്രേറ്റർ ഫാ.ഹിലരി തെക്കേക്കുറ്റ് നേതൃത്വം നൽകും. ചങ്ങനാശേരി മേരി മൗണ്ട് ചർച്ച് വികാരി റവ.ഫാ. മാത്യു ഒഴത്തിൽ പ്രസംഗിക്കും. പുല്ലരിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച വികാരി റവ.ഫാ.സെബാസ്റ്റ്യൻ ഓലിക്കര സഹകാർമ്മികത്വം വഹിക്കും. തുടർന്ന് പ്ലാമ്മൂട് കവലയിൽ നിന്നും പ്രദക്ഷിണം നടക്കും.

Hot Topics

Related Articles