കോത്തല ഗവണ്മെന്റ് വി എച്ച് എസ് എസ്സിൽ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചു

എസ് എൻ പുരം : കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവണ്മെന്റ് സ്കൂളുകളിൽ നടപ്പാക്കുന്ന പ്രഭാത ഭക്ഷണം പദ്ധതി കോത്തല ഗവണ്മെന്റ് വി എച്ച് എസ് എസ്സിൽ തുടക്കം കുറിച്ചു. ഒന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി സ്കൂൾതലത്തിൽ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകർ, പി ടി എ, എം പി ടി എ പ്രതിനിധികൾ സന്നിഹിതരായി.

Advertisements

Hot Topics

Related Articles