കോട്ടയം പാമ്പാടി എട്ടാം മൈലിൽ സ്‌കൂട്ടറിൽ ടാങ്കർ ലോറിയിൽ ഇടിച്ച് അപകടം; വെള്ളൂർ സ്വദേശികളായ രണ്ടു പേർക്ക് ഗുരുതര പരിക്ക്

കോട്ടയം: കെ.കെ റോഡിൽ പാമ്പാടി എട്ടാം മൈലിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. വെള്ളൂർ മുണ്ടടിയിൽ എൽദോ വർഗീസ് (64), വെള്ളൂർ കോഴിമല വീട്ടിൽ അനിൽകുമാർ (36) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും, എൽദോ വർഗീസിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 9.45 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും പാമ്പാടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ടാങ്കർ ലോറി എതിർദിശയിൽ നിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിൽ തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles