പ്രകടനപത്രികയിൽ ജാതി സെൻസസ് ഉൾപ്പെടുത്തണം : കെപിഎംഎസ്; എറണാകുളം യൂണിയൻ വാർഷിക സമ്മേളനം നടത്തി: കെ.വി പ്രകാശൻ പ്രസിഡൻ്റ്: എം.കെ രാജേഷ് സെക്രട്ടറി 

കൊച്ചി: രാഷ്ട്രീയപാർട്ടികൾ അവരുടെ  പ്രകടനപത്രികയിൽ ജാതി സെൻസസ് ഉൾപ്പെടുത്തണമെന്ന് കെ പി എം എസ് സംസ്ഥാന വൈസ് പ്രസിഡൻറ് എം ടി മോഹൻ പറഞ്ഞു.  എറണാകുളം യൂണിയൻ വാർഷിക സമ്മേളനം ജി-ഓഡിറ്റോറിയത്തിൽ  ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കെ വി പ്രകാശൻ അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഖിൽ കേ ദാമോദരൻ, സംസ്ഥാന സെക്രട്ടറിയേറ്റ്  അംഗം ടി എ വേണു, എം കെ രാജേഷ്, പികെ അശോക് കുമാർ, ടി കെ പ്രതാപൻ, സുജിഷ് കെ എ, ടി കെ പരമേശ്വരൻ എന്നിവർ സംസാരിച്ചു.

Advertisements

 തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ വി പ്രകാശൻ –  പ്രസിഡൻ്റ്, രാജേഷ് എം കെ – സെക്രട്ടറി, പി കെ അശോകുമാർ – ഖജാൻജി , ടി കെ പ്രതാപൻ – വൈസ് പ്രസിഡൻ്റ്, ടി കെ  പരമേശ്വരൻ – വൈസ് പ്രസിഡൻ്റ് , സുജീഷ് കെ എ – അസിസ്റ്റൻ്റ് സെക്രട്ടറി ,പി കെ ഷാജി – അസിസ്റ്റൻറ് സെക്രട്ടറി & 8 കമ്മറ്റി അംഗം എന്നിവരെ 

 പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു,

Hot Topics

Related Articles