എസ് എൻ ഡി പിയോഗം വൈക്കം യൂണിയനിലെ ടൗൺ ഗുരുമന്ദിരത്തിൻ്റെ പ്രതിഷ്ഠാ വാർഷികം ആചരിച്ചു 

ഫോട്ടോ :എസ് എൻ ഡി പിയോഗം വൈക്കം യൂണിയനിലെ ടൗൺ ഗുരുമന്ദിരത്തിൻ്റെ പ്രതിഷ്ഠാ വാർഷികം, ഹോമ മന്ത്രത്തിൻ്റെ ശതാബ്ദി ആഘോഷം, ശ്രീനാരായണ ധർമ പ്രചാര കോഴ്സിൻ്റെ പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം എന്നിവ പ്രീതിനടേശൻനിർവഹിക്കുന്നു

Advertisements

വൈക്കം: എസ് എൻ ഡി പിയോഗം വൈക്കം യൂണിയനിലെ ടൗൺ ഗുരുമന്ദിരത്തിൻ്റെ പ്രതിഷ്ഠാ വാർഷികം, ഹോമ മന്ത്രത്തിൻ്റെ ശതാബ്ദി ആഘോഷം, ശ്രീനാരായണ ധർമ പ്രചാര കോഴ്സിൻ്റെ പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം എന്നിവ നടന്നു. വൈക്കം എസ് എൻഡിപി യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ശ്രീനാരായണ ഗുരു രചിച്ച ഹോമ മന്ത്രത്തിൻ്റെ ശതാബ്ദി ആഘോഷ ഉദ്ഘാടനം ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ പ്രബോധ തീർഥ സ്വാമികൾ ഉദ്ഘാടനം ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടൗൺ ഗുരുമന്ദിരത്തിലെ 13ാമത് പ്രതിഷ്ഠാ വാർഷികവും ശ്രീനാരായണ ധർമ പ്രചാരക കോഴ്സിൻ്റെ പുതിയ ബാച്ചിൻ്റെ ഉദ്ഘാടനവും പ്രീതി നടേശൻ നിർവഹിച്ചു. യോഗത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ശാഖാ അംഗങ്ങളെ പ്രീതി നടേശനും യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷും ചേർന്ന് അനുമോദിച്ചു. യൂണിയൻ പ്രസിഡൻ്റ്പി.വി.ബിനേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സന്തോഷ് ശാന്തി, എ.ബി.പ്രസാദ്, പി.പി. സന്തോഷ്,

യൂണിയൻ സെക്രട്ടറി എം.പി.സെൻ, രാജേഷ് പി. മോഹനൻ, രമേഷ് പി.ദാസ്, സെൻ സുഗുണൻ, മധു പുത്തൻ തറ, എം.പി. ബിജു, എം.എസ്. രാധാകൃഷ്ണൻ, യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.വി. പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles