വൈക്കം കുലശേഖരമംഗലം വാഴേകാട് ഇടിയോടിൽ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം ഭക്തിനിർഭരമായി

വൈക്കം: വൈക്കം കുലശേഖരമംഗലം വാഴേകാട് ഇടിയോടിൽ ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഏഴാം പൂജയോടനുബന്ധിച്ച് നടന്ന പൊങ്കാല സമർപ്പണം ഭക്തിനിർഭരമായി. ഉത്സവം കഴിഞ്ഞ് ഏഴ് ദിനങ്ങൾ ക്ഷേത്രം അടഞ്ഞ് കിടന്നശേഷം ഏഴാം പൂജയ്ക്കായി രാവിലെ നടതുറന്ന് കലശം, പുണ്യാഹം എന്നിവ നടത്തി വൈകുന്നരം ദീപാരാധന അത്താഴപൂജ എന്നിവയ്ക്ക് ശേഷമായിരുന്നു ദേവിയുടെ ഇഷ്ട വഴിപാടായ അടപുഴക്ക് നേദ്യത്തിനായി പൊങ്കാല സമർപ്പണം നടത്തിയത്. ക്ഷേത്രമേൽശാന്തി  കുലശേഖരമംഗലം അനിൽ ശാന്തികൾ അടുപ്പിൽ ദീപ പ്രോജ്ജ്വലം നടത്തി. 

Advertisements

കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊടുപ്പാടം അരുൺഭവനിൽ രാജപ്പനാണ് ഏഴാം പുജ നടത്തിവരുന്നത്. വൃതശുദ്ധരായി എത്തിയ നിരവധി വനിതകൾ ദേവിയുടേയും കലിയുഗ വരദനായ ശ്രീധർമ ശാസ്താവിൻ്റേയും അനുഗ്രഹം തേടി പൊങ്കാല സമർപ്പണം നടത്തി. പൂജാ കർമങ്ങൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ആമേട മന വാസുദേവൻ നമ്പൂതിരി, മേൽശാന്തി അനിൽ ശാന്തി തുടങ്ങിയവർ കാർമികത്വം വഹിച്ചു.  ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് പി.ഡി.രാജീവ്, വൈസ് പ്രസിഡൻ്റ് കെ.ആർ. സുകുമാരൻ, സെക്രട്ടറി ആർ.സത്യൻ പൊങ്ങ നായിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles