ഫോട്ടോ: വൈക്കം-ആലപ്പുഴ ടൂറിസം ബോട്ട് സർവീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. .സുരേഷ്ബാബുവിൻ്റെ നേതൃത്വത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന് നിവേദനം നൽകുന്നു
വൈക്കം: വിനോദ സഞ്ചാര വികസനത്തിനായി വൈക്കം-ആലപ്പുഴ ടൂറിസം ബോട്ട് സർവീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. .സുരേഷ്ബാബുവിൻ്റെ നേതൃത്വത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന് നിവേദനം നൽകി. വൈക്കം സത്യഗ്രഹ സമര ചരിത്രത്തിൻ്റെ സ്മരണകൾ ഇരമ്പുന്ന ജലഗതാഗത വകുപ്പിൻ്റെ വൈക്കം സ്റ്റേഷനിൽ നിന്നും തണ്ണീർമുക്കം ബണ്ട്, മാട്ടേൽപള്ളി, പാതിരാമണൽ, കുമരകം വഴി ആലപ്പുഴ സർവ്വീസ് ആരംഭിച്ചാൽ വിനോദ സഞ്ചാര രംഗത്ത് വലിയ കുതിപ്പുണ്ടാകും. കോട്ടയം ജില്ലയിലെയും, സമീപ ജില്ലകളിലെയും ആയിരക്കണക്കിന് വിനോദ സഞ്ചാ രികളെ ആകർഷിക്കാൻ ഈ സർവ്വീസിന് സാധിക്കും. വൈക്കത്തിന്റെ ടൂറിസം വികസനത്തിനും ഈ സർവ്വീസ് ഗുണകരമാകും. സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സുരേഷ്ബാബു, സംസ്ഥാന ട്രഷറർ ആർ രബീഷ്മോൻ, നിയമസഭാ എംപ്ലോയീസ് ഫെഡറേഷൻ മുൻ വൈസ് പ്രസിഡൻൻ്റ് കെ.പി ശ്രീക്കുട്ടൻ തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.


