കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ കവാടത്തിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് ബൈക്ക് തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് സംഘർഷത്തിൽ ഏർപ്പെട്ട രണ്ട് യുവാക്കളെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിയുടെ കവാടത്തിലായിരുന്നു സംഘർഷം. കുട്ടികളുടെ ആശുപത്രിയുടെ ഭാഗത്ത് വച്ച് യുവാക്കളുടെ സംഘം സഞ്ചരിച്ചിരുന്ന ബൈക്കുകൾ തമ്മിൽ തട്ടുകയായിരുന്നു. ഇവിടെ വച്ച് നേരിയ വാക്ക് തർക്ക് രണ്ട് വിഭാഗങ്ങളും തമ്മലുണ്ടായി. ഇതിന്റെ തുടർച്ചയായി ഒരു സംഘം മെഡിക്കൽ കോളേജ് ആശുപത്രിയുടെ കവാടത്തിന്റെ ഭാഗത്ത് കാത്തു നിന്നു. ഇവിടെ എത്തിയ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്ത് മിനിറ്റോളം ആശുപത്രിയുടെ മുന്നിൽ സംഘർഷമുണ്ടായി. പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഇവർ ചിതറിയോടുകായിയരുന്നു. തുടർന്നാണ് പ്രതികളിൽ രണ്ടു പേരെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.


